സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ വളരെ ഭംഗിയായിട്ട് അദ്ദേഹത്തിന്റെ ധർമ്മം നിർവഹിക്കുന്നു; കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് കെ സുരേന്ദ്രൻ

തിരുവനതപുരം:ബിജെപി കോര്‍ കമ്മിറ്റിയില്‍ സുരേഷ്‌ഗോപിയെ ഉൾപ്പെടുത്തിയതിൽ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ്‌ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തും. സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നെന്നും അദ്ദേഹംകൂട്ടിച്ചേർത്തു .

‘സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകനാണ്. തീർച്ചയായും അദ്ദേഹത്തിന്റെ നേതൃത്വം അദ്ദേഹത്തിന്റെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പാർട്ടിക്ക് നല്ല കാര്യമാണ്.സുരേഷ് ഗോപി ബിജെപി കോർ കമ്മിറ്റിയിൽ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ആൾ ഞാനാണ്.സുരേഷ് ഗോപി ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വളരെ ഭംഗിയായിട്ട് അദ്ദേഹത്തിന്റെ ധർമ്മം നിർവഹിക്കുന്നു.’- കെ സുരേന്ദ്രൻ വ്യക്തമാക്കി.

admin

Recent Posts