General

മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവർക്ക് സാമൂഹിക സേവനം നിർബന്ധമാക്കി;ലൈസൻസ് സസപെൻഡ് ചെയ്തവർക്ക് മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലനം;വാഹനനിയമങ്ങൾ കർശനമാകുന്നു

തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ചാൽ ശിക്ഷ സാമൂഹികസേവനം, നിർബന്ധമാക്കി സർക്കാർ.
ഗുരുതരമായ അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാർ മൂന്ന് ദിവസ നിർബന്ധിത സാമൂഹിക സേവനം ചെയ്യണം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്.

വേഗമേറിയതും അലക്ഷ്യവുമായ യാത്രയ്‌ക്കും, അപകടത്തിൽപ്പെടുത്തുന്നതുമായ ഡ്രൈവിങ്ങിനുമുൾപ്പെടെ നിലവിലുള്ള ശിക്ഷകൾക്ക് പുറമേയാകും സാമൂഹിക സേവനും നിർബന്ധിതമാക്കിയത്. ട്രോമ കെയർ സെന്ററുകളിലും പാലീയേറ്റീവ് കെയർ സെന്ററുകളിലും മൂന്ന് ദിവസം നിർബന്ധിത സാമൂഹിക സേവനം ചെയ്യണം.ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് പുറമേ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ്ങ് ആന്റ് റിസേർച്ചിൽ മൂന്ന് ദിവസത്തെ പരിശീലനം നിർബന്ധമാക്കും.

നിയമവിരുദ്ധമായി ഹോൺ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അപകടകരമായി വാഹനമോടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാരുടെ പേരിലും നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

2 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

2 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

4 hours ago