Kerala

കേന്ദ്രസർക്കാരിന്റെ പ്രളയ മുന്നറിയിപ്പ് അവഗണിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ ; കോൺഗ്രസ്- സിപിഎം അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചത് സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാനെന്ന് തെളിഞ്ഞതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

കേരളത്തിന് കേന്ദ്രം പ്രളയ- പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23 തന്നെ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടാകാൻ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണെന്നും സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണ് കോൺഗ്രസ്- സിപിഎം അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

“കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടാകാൻ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണ് കോൺഗ്രസ്- സിപിഎം അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതെന്നും തെളിഞ്ഞിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തന്നെ എൻഡിആർഎഫ് സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിട്ടും സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് മനസിലാകുന്നില്ല. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് സംസ്ഥാന സർക്കാർ കാരണക്കാരായിരിക്കുകയാണ്. സംസ്ഥാനം നിസംഗത പുലർത്തിയതു കൊണ്ടാവണം ജൂലൈ 24നും 25നും കേന്ദ്രം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26ന് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തത് ഞെട്ടിക്കുന്നതാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടും അതിന് ഏറ്റവും സാധ്യതയുള്ള മേഖലകളിൽ പോലും ഒരു നടപടിയുമുണ്ടായില്ലെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ബന്ധപ്പെട്ടവരെ മാറ്റി താമസിപ്പിക്കാനും വേണ്ട സ്ഥലങ്ങളിൽ എൻഡിആർഎഫിനെ വിനിയോഗിക്കുന്നതിലും സർക്കാർ പാരാജയപ്പെട്ടു.

2016-ൽ ഇന്ത്യയിൽ ആരംഭിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനം 2023-ഓടെ ഏറ്റവും ആധുനികമായ രീതി കൈവരിച്ചിരിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി പാർലമെന്റിൽ പറഞ്ഞത്. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ 7 ദിവസം മുമ്പ് പ്രവചിക്കാൻ കെൽപ്പുള്ള 4 രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂ, അതിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2000 കോടി രൂപയാണ് ഈ സംവിധാനത്തിന് വേണ്ടി കേന്ദ്രസർക്കാർ ചിലവഴിച്ചത്. എന്നിട്ടും വയനാട്ടിലെ നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്.” –
കെ.സുരേന്ദ്രൻ പറഞ്ഞു.

Anandhu Ajitha

Recent Posts

സിഡ്‌നി ആക്രമണം: ഭീകരന്റെ യാത്രാ വിവരങ്ങൾ പുറത്ത് ! SIDNEY ATTACK

കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

10 minutes ago

ശ്രീനിവാസന് ആദരാഞ്ജലികൾ

ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…

38 minutes ago

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ട് മുതൽക്കൂട്ടായി ! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ

മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…

59 minutes ago

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. അവസാന ദിവസത്തെ കാഴ്ചകൾ കാണാം

തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…

1 hour ago

അമേരിക്ക പുറത്തുവിട്ട എപ്‌സ്റ്റൈൻ ഫയലിൽ പ്രതീക്ഷ അർപ്പിച്ചവർക്ക് തെറ്റി EPSTEIN FILES

നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…

1 hour ago

ധ്യാനിന്റെ 37-ാം ജന്മദിനത്തിൽ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം; ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അച്ഛൻ – മകൻ കോംബോ

സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…

2 hours ago