Kerala

പിൻവാതിൽ നിയമനങ്ങൾക്ക് സുവർണ്ണാവസരം ഞങ്ങൾക്കിനി കെ സ്വിഫ്റ്റ് മതി, കെ എസ് ആർ ടി വേണ്ട; ശമ്പളമില്ല പിന്നെ പിരിച്ചുവിടൽ ഭീഷണിയും; ഇടത് സംഘടനകളും സമരത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗതത്തിന്റെ ഹൃദയമായിരുന്ന കെ എസ് ആർ ടി സി യുടെ അവസാന ആണിയടിക്കുകയാണ് ഇന്ന് പിണറായി സർക്കാർ. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് തെരുവിൽ പ്രസംഗിക്കുന്ന ഇടതു സർക്കാർ കെ എസ് ആർ ടി സി യെ നിഷ്കരുണം കൊലപ്പെടുത്താനൊരുങ്ങുന്നു. 15000 ത്തോളം തൊഴിലാളികളെ സർക്കാർ പിരിച്ചുവിട്ടു. ലാഭകരമായ എല്ലാ റൂട്ടുകളും ഏറ്റെടുത്ത് സർക്കാരിന്റെ സ്വകാര്യ കമ്പനിയായ കെ സ്വിഫ്റ്റിന് നൽകി. കഴിഞ്ഞ ആറു വർഷമായി ഒരു ബസ്സുപോലും വാങ്ങാത്ത സർക്കാർ, യാർഡുകളിൽ നൂറുകണക്കിന് ബസ്സുകൾ തുരുമ്പെടുത്ത് കിടക്കുമ്പോൾ കെ സ്വിഫ്റ്റിന് വേണ്ടി പുത്തൻ ബസ്സുകൾ വാങ്ങി. ഓടിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിപിടിച്ച തഴമ്പുണ്ടോ എന്ന് നോക്കി പിൻവാതിലിലൂടെ നിയമിച്ച തൊഴിലാളികൾ. അപ്പോൾ ഇത്രയും നാൾ വളയവും റാക്കും പിടിച്ച് കഷ്ടപ്പെട്ട കെ എസ് ആർ ടി സി തൊഴിലാളികൾക്ക് ശമ്പളവുമില്ല, ലേ ഓഫ് ഭീഷണിയും. വരമ്പത്ത് തന്നെ കൂലികൊടുക്കണമെന്ന് പ്രസ്താവിച്ച നേതാവിന്റെ പാർട്ടി ഭരിക്കുമ്പോൾ ഇടതുപക്ഷ തൊഴിലാളി സംഘടനകളും ശമ്പളമില്ലായ്മക്കെതിരെ സമരത്തിനൊരുങ്ങുകയാണ്. വിഷുവിനും ഈസ്റ്ററിനും ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്തതിലാണ് പ്രതിഷേധം. കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.), ശമ്പളവിതരണത്തിലെ കാലതാമസത്തിൽ കടുത്ത പ്രതിഷേധത്തിലാണ്. ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ സമരം തുടങ്ങാനാണ് നീക്കം. നിശ്ചിത തീയതിയിൽത്തന്നെ ശമ്പളം വിതരണം ചെയ്യണമെന്നാണ് സംഘടനാനേതാക്കളുടെ ആവശ്യം. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും (എ.ഐ.ടി.യു.സി.) സമരപരിപാടികളെപ്പറ്റിയുള്ള ചർച്ചകളിലാണ്.

ശമ്പളപരിഷ്കരണത്തിനുവേണ്ടി കെ.എസ്.ആർ.ടി.സി. യിൽ രൂപംകൊണ്ട ‘ഒറ്റയ്ക്കല്ല ഒരുമിച്ചാണ്’ കൂട്ടായ്മയും പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുന്നു. വിവിധ യൂണിയനുകളിൽനിന്ന് രാജിവെച്ചവരാണ് കൂട്ടായ്മയിലുള്ളത്. ശമ്പളം വൈകുന്നതിലും കെ-സ്വിഫ്റ്റ് രൂപവത്കരണത്തിലും പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ തിങ്കളാഴ്ച കരിദിനമാചരിക്കും. എല്ലാമാസവും അഞ്ചാംതീയതിക്കകം ശമ്പളം നൽകുമെന്ന് ജീവനക്കാർക്കു നൽകിയ വാഗ്ദാനം പാലിക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. ശക്തമായ സമര പരിപാടികളുമായി കെ എസ് ടി എംപ്ലോയീസ് സംഘ് നേരത്തെ തന്നെ രംഗത്തുണ്ട്. അതേസമയം രണ്ടുദിവസത്തെ പൊതുപണിമുടക്കുമൂലം ഇടത് തൊഴിലാളി സംഘടനകൾ കോര്പറേഷന് വരുത്തിവച്ച നഷ്ടം 15 കോടിരൂപയാണ്. ഡീസൽവില കൂടിയതും ശമ്പളപരിഷ്കരണവുംമൂലം 55 കോടി രൂപ ഇപ്പോൾ അധികം കണ്ടെത്തണം. അതിനു വഴിയില്ലാത്ത സ്ഥിതിയാണെന്ന് മാനേജ്‍മെന്റും വിശദീകരിക്കുന്നു. ഈ പ്രതിസന്ധിയിൽ കെ എസ് ആർ ടി സി യെ സഹായിക്കുന്നതിന് പകരം കെ സ്വിഫ്റ്റിന് പുറകെ പോകുകയാണ് സർക്കാർ.

Kumar Samyogee

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

22 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

37 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

54 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago