kt-jaleel
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി നാളെ തെളിവുകൾ നൽകുമെന്ന് കെ.ടി ജലീല്‍. ചന്ദ്രിക പത്രം അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇ.ഡി എടുത്ത കേസിലാണ് ഹാജരാകുന്നത്. ജലീലിനോട് നാളെ ഹാജരാകണമെന്ന് ഇ.ഡി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ജലീലിനെതിരെ സിപിഎം അതൃപ്‌തി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നാണ് അദ്ദേഹം ഇ.ഡി ഓഫീസിലേക്ക് പോകുന്നത്.
കഴിഞ്ഞ ആഴ്ച്ച ജലീലിന് നോട്ടീസ് നല്‍കുകയും ഹാജരാവുകയും ചെയ്തിരുന്നു. പ്രാഥമിക വിവരങ്ങള്‍ നല്‍കിയെന്നാണ് ജലീല്‍ അറിയിച്ചത്. കൂടാതെ നൽകിയതിൽ കൂടുതൽ വിവരങ്ങള്‍ നല്‍കുമെന്നും ജലീല്‍ അന്ന് പറഞ്ഞിരുന്നു.
അതേസമയം ഇ.ഡി അന്വേഷണം തുടങ്ങിയത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണം നോട്ട് നിരോധന സമയത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനായി അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നാണ് പരാതി. ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളവരെയടക്കം ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. പി കെ കുഞ്ഞാലിക്കുട്ടി, മകന്‍ തുടങ്ങിയവര്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇവര്‍ ഹാജരാവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുട്ടിട്ടുണ്ട്.
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…