Covid 19

വീണ്ടും കുതിച്ച് കോവിഡ്: ഇന്ന് 30,196 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 : മരണം 181

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27,579 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 2,39,480. ആകെ രോഗമുക്തി നേടിയവര്‍ 40,21,456. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,617 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1259 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,579 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1646, കൊല്ലം 2077, പത്തനംതിട്ട 1191, ആലപ്പുഴ 1966, കോട്ടയം 2198, ഇടുക്കി 907, എറണാകുളം 2648, തൃശൂര്‍ 2698, പാലക്കാട് 2267, മലപ്പുറം 3019, കോഴിക്കോട് 3265, വയനാട് 1222, കണ്ണൂര്‍ 2003, കാസര്‍ഗോഡ് 472 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,39,480 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,21,456 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,228 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,75,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,817 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2587 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

3 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

4 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

5 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

6 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

6 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

19 hours ago