Featured

തോമസിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടോ?

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കോണ്‍ഗ്രസിന് പണിയാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കുറിച്ചല്ല പണിയും വെപ്രാളവും. ആരെ തുണയ്ക്കും, ആരെ നിര്‍ത്തും എന്നതാണ് മുഖ്യവിഷയം. ഏറെക്കാലം ലോക്‌സഭയില്‍ ഇരിക്കുകയും നിയമസഭയിലും മന്ത്രിസഭയിലും അംഗമായിരുന്ന കെ.വി.തോമസിന്റെ കഥ അറിയാമല്ലൊ. വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നോക്കി. പഴുത് കിട്ടിയില്ല. രാജ്യസഭയൊന്ന് നോക്കിയാലോ എന്ന ആലോചനയും ക്ലച്ച് പിടിച്ചില്ല. എറണാകുളത്തെ കൊമ്പനാനയെന്ന് കരുതി നടക്കുന്ന തോമസ് തൃക്കാക്കര ഒന്ന് നോക്കിയാലോ എന്നാലോചിച്ചതാണ്. സാധ്യത തീരെയില്ലെന്ന് ബോധ്യമായപ്പോഴാണ് മറുകണ്ടം ചാടാന്‍ നോക്കിയത്. അതുകൊണ്ടും ഫലമില്ലെന്നായപ്പോള്‍ ഇടതുമുന്നണിയും കറിവേപ്പിലയാക്കി.

തോമസിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടോ? ആര്‍ക്കറിയാം. ഏതായാലും ഇടതുമുന്നണിയില്‍ ചേരാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച തോമസ് ഇനി ഏതെങ്കിലും ഇടതുചായ്‌വുള്ള ബോര്‍ഡിലോ കോര്‍പ്പറേഷനിലോ കേറാനും സാധ്യത തീരെ ഇല്ല. എന്നാലും ഇടതുപക്ഷമേ, തോമസ് മാഷിനോട് ഇത്രയും കൂരത കാട്ടേണ്ടിയിരുന്നില്ല. ഇനി ഏതെങ്കിലും കോര്‍പ്പറേഷനില്‍ കയറിയിരുന്നാലും പ്രതിഫലം പറ്റാന്‍ പറ്റില്ലല്ലൊ. അതാണിന്നത്തെ പുലിവാല്. അതിനിടയിലാണ് അഖിലേന്ത്യാ തലത്തിലൊരു കയ്യാങ്കളി.

രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിട്ടും ലഭിക്കാതെ പോയ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കളാണ് അതൃപ്തി പരസ്യമാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതാണ് എതിര്‍പ്പിനുകാരണമായത്. ചലച്ചിത്ര താരവും മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ നഗ്മ, കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര, രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എ സന്യം ലോധ തുടങ്ങിയവരാണ് അതൃപ്തി അറിയിച്ചത്.

രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ, ’18 വര്‍ഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ’ന്ന് നഗ്മ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇമ്രാന്‍ പ്രതാപ് ഗാര്‍ഹിയെ മഹാരാഷ്ട്രയില്‍നിന്ന് സ്ഥാനാര്‍ഥിയാക്കിയ സാഹചര്യത്തിലായിരുന്നു നഗ്മയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ പവന്‍ ഖേരയുടെ ‘അതൃപ്തി ട്വീറ്റ്’ റീട്വീറ്റ് ചെയ്താണ് നഗ്മ പ്രതികരിച്ചത്.

‘എന്റെ തപസ്യയില്‍ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നു’ എന്നായിരുന്നു പവന്‍ ഖേരയുടെ ട്വീറ്റ്.

‘ഇമ്രാന്‍ ഭായിയുടെ മുന്നില്‍ നമ്മുടെ 18 വര്‍ഷം നീണ്ട തപസ്യ നിഷ്ഫലമായി’ എന്ന് നഗ്മയും കുറിക്കുമ്പോള്‍ അരിശവും പകയുമാണ് പുറത്തുചാടുന്നത്.

”കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍, 2003-04ല്‍ എന്നെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ അവര്‍ക്കു താത്പര്യമുണ്ടായിരുന്നു. അന്ന് നമ്മള്‍ അധികാരത്തിലുണ്ടായിരുന്നില്ല. ഇത്തവണ ഇമ്രാന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചു. എനിക്ക് അതിനുള്ള അര്‍ഹതയില്ലേ?’ നഗ്മ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

ജമ്മു കശ്മീര്‍, ലഡാക്ക്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് നഗ്മ.

മുംബൈയിലെ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അവര്‍. മുന്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ജയറാം രമേശ്, അജയ് മാക്കന്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. ചിദംബരം തമിഴ്‌നാട്ടില്‍ നിന്നും ജയറാം രമേശ് കര്‍ണാടകത്തില്‍ നിന്നും സുര്‍ജേവാല രാജസ്ഥാനില്‍ നിന്നുമാണു മത്സരിക്കുന്നത്.

മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി, വിവേഖ് തന്‍ഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജന്‍ എന്നിവരാണു കോണ്‍ഗ്രസിന്റെ പട്ടികയിലുള്ള മറ്റുള്ളവര്‍. ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക് സീറ്റില്ല. എന്നാല്‍ ഗ്രൂപ്പില്‍പ്പെട്ട മുകുള്‍ വാസ്‌നിക്കിനു സീറ്റ് നല്കി. കേരളത്തിന്റെ ചുമതലക്കാരനാണ് ഇദ്ദേഹം. കേരളമെന്നുകേട്ടാല്‍ രാഹുലിന് ഉള്‍ക്കിടിലം ഉറപ്പാണല്ലോ. കേരളം കനിഞ്ഞിരുന്നില്ലെങ്കില്‍ ലോക്‌സഭയുടെ വരാന്തയില്‍പോലും കയറാന്‍ പറ്റുമായിരുന്നില്ലല്ലോ.

ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചുതുച്ചേരിയുടെയും ചുമതലയുള്ള നഗ്മയെ പരിഗണിച്ചിട്ടെന്ത് ഫലം എന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണല്ലൊ.

B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

11 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

11 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

12 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

12 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

19 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

20 hours ago