k v thomas and sudhakaran
കൊച്ചി: കെ വി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങള്‍ അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുധാകരന്‍ പരിഹസിച്ചു പറഞ്ഞു.
കെ.വി. തേമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ തോമസ് മാഷിനു മുന്നില്‍ കുമ്പിട്ട് നിൽക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കേരളത്തില്‍ കോണ്‍ഗ്രസ് ഇനി അധികാരത്തില്‍ എത്താതിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്.
ഇതിന് ഇടനിലക്കാരനുള്ളതായി സംശയമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് യച്ചൂരിയെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വിജയന് അടിമപ്പെട്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ വിമര്‍ശിച്ചു.
അതേസമയം കെ.വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെ.വി. തോമസിനെതിരെ കെ.പി.സി.സി നടപടി ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി നല്‍കിയ കത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറുകയായിരുന്നു.
കെ.വി. തോമസും സി.പി.എമ്മും അച്ചടക്ക നടപടിയാണ് ആഗ്രഹിക്കുന്നതെന്ന വിലയിരുത്തലില്‍ വിഷയത്തില്‍ മെല്ലപ്പോക്ക് നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. എ.കെ. ആന്‍റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേര്‍ന്നു കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കുമെന്നുള്ള രീതിയിലെ സൂചനകളുമുണ്ട്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…