kakki-dam-to-open-on-today
പത്തനംതിട്ട: പത്തനംതിട്ടയിൽ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി അണക്കെട്ട് ഇന്ന് രാവിലെ 11ന് തുറക്കും. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലയിലെ പ്രധാന അണക്കെട്ടായ കാക്കി ഡാം തുറക്കുന്നതോടെ പമ്പാ നദിയിലെ ജല നിരപ്പ് പത്ത് മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഉയർന്നേക്കാം. മാത്രമല്ല വനപ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ നദിക്കരയിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
നിലവില്‍ 2,396.38 ആണ് അണക്കെട്ടിന്റെ ജലനിരപ്പ്. 2018 ല്‍ മുന്നറിയിപ്പ് ഇല്ലാതെ അണക്കെട്ട് തുറന്ന് വന്‍ ദുരന്തങ്ങളിലേക്കാണ് വഴിവെച്ചത്. ഇതേതുടർന്ന് ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍ റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, ജലസേചനം, ആര്‍.ടി.ഒ., ഫിഷറീസ്,ജലഗതാഗതം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…