കൊച്ചി : കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ പ്രചരിച്ച സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ നേതാവ് രോഹിത്തിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജിലെ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.
കോളേജിലെ 20 വിദ്യാർത്ഥിനികളുടെ ചിത്രങ്ങളായിരുന്നു അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ പ്രചരിപ്പിച്ചത്. എസ്എഫ്ഐ നേതാവ് രോഹിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കോളേജിന് സമീപത്താണ് കോളേജിലെ പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ രോഹിത്ത് താമസിക്കുന്നത്. നിരന്തരം രോഹിത്ത് കോളേജിലെത്താറുണ്ടായിരുന്നു.
വ്യാജ ഐഡി ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. കൂടാതെ, വളരെ തരംതാണ അടിക്കുറിപ്പോടെയാണ് ഇയാൾ ചിത്രങ്ങൾ പങ്കുവച്ചത്. അതേസമയം, ഗൗരവമേറിയ കേസാണെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് രോഹിത്തിനെതിരെ ചുമത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…