കൊച്ചി: എംജി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാന വിവാദത്തിന് പിന്നാലെ കാലടി സംസ്‌കൃത സര്‍വകലാശാലയിലും പിഎച്ച്ഡി പ്രവേശനത്തില്‍ ക്രമക്കേട് നടന്നതായി പരാതി. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡിയില്‍ പ്രവേശനം ലഭിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചു.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥിനിക്ക് നാലാം റാങ്ക് ലഭിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പിഎച്ച്ഡി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാത്തതിനാല്‍ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ പട്ടികയില്‍ വിദ്യാര്‍ത്ഥിനിയുടെ പേര് ഇല്ലായിരുന്നു.
എന്നാല്‍, രണ്ടാം ഘട്ടത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് അനധികൃതമായി ഈ വിദ്യാര്‍ത്ഥിനി ഇടം പിടിച്ചത്. സംഭവം സംബന്ധിച്ച് ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസ്സോസിയേഷന്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി. ഇതുമൂലം യോഗ്യരായ മറ്റു വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാകുന്നതായും പരാതിയിലുണ്ട്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…