Kerala

കലാമണ്ഡലം ഗോപിയാശാനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള സഖാക്കളുടെ ശ്രമം പൊളിച്ച് നൃത്താധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് ! സുരേഷ് ഗോപിയുടെ മറുപടിയോടെ കാറ്റ് പോയ രഘു ഗുരുകൃപയുടെ ആരോപണങ്ങൾ താങ്ങി നടക്കുന്ന പോരാളി ഷാജിമാർ കൂടുതൽ പ്രതിരോധത്തിൽ !

സംസ്ഥാനത്ത് കുതിച്ചുയരുന്ന വേനൽ ചൂടിനേക്കാൾ വേഗത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സുരേഷ് ഗോപിയെ ഗോപിയാശാൻ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ എത്തുമെന്നും പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നുമാണ് ഗോപി ആശാന്‍റെ മകന്‍ ഫെയ്‌സ്‌ബുക് പോസ്റ്റിലുടെ വെളിപ്പെടുത്തിയത്. ഇതിന് മറുപടിയായി ‘അങ്ങനെ എനിക്ക് കിട്ടേണ്ട’ എന്ന് ഗോപി ആശാന്‍ മറുപടി നല്‍കിയെന്നുമാണ് രഘു ഗുരുകൃപ തന്റെ പോസ്റ്റിൽ വിളമ്പിയിരുന്നത്. പോസ്റ്റ് വിവാദമായതോടെ രഘു പോസ്റ്റ് പിൻവലിച്ച് തടിയൂരിയെങ്കിലും സിപിഎം നേതാക്കളടക്കം ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ ആഘോഷിച്ചു. ഗോപിയാശാനെ വിളിക്കാൻ താൻ ആരെയും ഏൽപിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞപ്പോൾ രഘുവിന്റെ ആരോപണം കാറ്റ് പോയ ബലൂൺ പോലെയായി. എന്നാൽ കലാമണ്ഡലം ഗോപിയാശാനെ സംഘി വിരുദ്ധനാക്കാനുള്ള സിപിഎം അനുകൂലികളുടെ ശ്രമം സമൂഹ മാദ്ധ്യമങ്ങളിൽ കൊഴുക്കുകയാണ്.

കലാമണ്ഡലം ഗോപിയാശാന് സംഘി വിരുദ്ധ പട്ടം ചാർത്താനുള്ള സിപിഎം ഗൂഢ ശക്തികളുടെ നീക്കത്തെ വലിച്ചു കീറുകയാണ് പ്രമുഖ നൃത്താദ്ധ്യാപികയായ രഞ്ജിനി നായർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പുകളിലൂടെയായിരുന്നു യാതൊരു രാഷ്ട്രീയ ചായ്‌വുമില്ലാത്ത ഗോപിയാശാനെ ചില പ്രത്യയ ശാസ്ത്രങ്ങളുടെ വക്താവ് ആക്കാൻ നടത്തുന്ന ശ്രമങ്ങളെ രഞ്ജിനി നായർ പൊളിച്ചത്. സംഘ പരിവാർ അനുകൂലിയാണ് എന്ന് പല അവസരങ്ങളിലും തുറന്നു സമ്മതിച്ച തന്റെ നൃത്ത വിദ്യാലയം
ഗോപി ആശാൻ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്ന ചിത്രവും രഞ്ജിനി നായർ പങ്കുവച്ചു .

2015 ൽ അബുദാബിയിലെ പരിപാടിക്ക് വന്ന ആശാൻ അവസരത്തിൽ നടന്ന അഭിമുഖത്തിനിടെ കമ്മ്യുണിസ്റ്റ് അനുഭാവിയായ ഒരു അവതാരക “അവാർഡ് വാപ്പസി’ തകൃതിയായി നടക്കുന്ന കാലമാണല്ലോ.. പദ്മശ്രീ ലഭിച്ച ആശാൻ, ഇനിയെങ്ങാനും അത് തിരിച്ചു കൊടുത്ത് പ്രതിഷേധിക്കാൻ ഉദ്ദേശമുണ്ടോ എന്ന്” ചോദിച്ചതും “കലാകാരന്മാർക്ക് ഒരു രാഷ്ട്രീയവുമില്ല.. അവർ ഈ രാജ്യത്തിന്റെ പൊതുസ്വത്താണ്..
എന്റെ കലയ്ക്കുള്ള സമൂഹത്തിന്റെ അംഗീകാരമാണ് ഈ ബഹുമതി.. അതൊന്നും തിരിച്ചുകൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..” എന്ന് ആശാൻ രണ്ടാമതൊന്ന് ആലോചിക്കാതെ തുറന്നടിച്ച് പറഞ്ഞതും ഹാസ്യത്തിന്റെ മേമ്പൊടിയിൽ രഞ്ജിനി നായർ കുറിക്കുന്നു.

രഞ്ജിനി നായരുടെ പോസ്റ്റുകൾ ഇപ്പോൾ വൈറലാവുകയാണ്. യാതൊരു രാഷ്ട്രീയ ചായ്‌വുമില്ലാത്ത, കലയുടെ ഉപവാസകനായ ഒരു പുണ്യാത്മാവിനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ സ്വന്തം മകൻ തന്നെ നടത്തിയ ഗൂഢ ശ്രമം തന്നെയാണിത് എന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ സംസാരം

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago