സുനിത വില്യംസ്, കല്പന ചൗള
ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചിറക്കാനുള്ള തീയതി പ്രഖ്യാപിച്ചിച്ച് നാസ. യാത്രക്കാരില്ലാതെയാകും സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിതാ വില്യംസിനേയും ബച്ച് വില്‍മറിനേയും ഇപ്പോള്‍ തിരികെ എത്തിക്കുന്നതിന്റെ വെല്ലുവിളികള്‍ സംബന്ധിച്ച് എഞ്ചിനീയര്‍മാരുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് ഇരുവരെയും ഉടനടി തിരികെ എത്തിക്കുന്നതിന് പകരം 2025 ഫെബ്രുവരിയില്‍ തിരികെ എത്തിക്കാന്‍ തീരുമാനിച്ചത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തിലാകും ഇരുവരുടെയും മടക്കയാത്ര. ഇരുവരുടേയും തിരിച്ചുവരവിന് മറ്റൊരു പേടകം ഉപയോഗിക്കാനുള്ള തീരുമാനം എല്ലാവരും ഐകകണ്‌ഠ്യേനയാണ് എടുത്തതെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു.
തകരാറിലായ പേടകത്തിലുള്ള തിരിച്ചുവരവ് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്താലാണ് ഈ തീരുമാനം. നാസയുടെ ബഹിരാകാശ യാത്രാ ദൗത്യങ്ങളില്‍ മുമ്പുണ്ടായ ചലഞ്ചര്‍, കൊളബിയ സ്‌പേസ് ഷട്ടില്‍ ദുരന്തങ്ങളും നാസയുടെ തീരുമാനത്തിന് പിന്നിലുണ്ടന്നാണ് വിവരം.
2003 ഫെബ്രുവരി ഒന്നിനാണ് കൊളംബിയ സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ വംശജയായ കല്‍പനാ ചൗള അടങ്ങുന്ന ഏഴംഗ സംഘമാണ് അന്ന് അന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന ബഹിരാകാശ പേടകത്തില്‍ ഉണ്ടായിരുന്നത്. കൊളംബിയ അപകടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1986 ജനുവരിയില്‍ ചലഞ്ചര്‍ എന്ന സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ട് 14 ബഹിരാകാശ സഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ബഹിരാകാശ സഞ്ചാരി കൂടിയായിരുന്ന നെല്‍സണ്‍ ആ രണ്ട് അപകടങ്ങളുടെയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നാസയ്ക്ക് അന്ന് തെറ്റുകള്‍ സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
“അന്ന് അപകടസാധ്യതകളെക്കുറിച്ച് ജൂനിയര്‍ ഫ്ളൈറ്റ് എഞ്ചിനീയര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആരും അത് കേട്ടില്ല. ആ രീതിയിലായിരുന്നു നാസയുടെ അന്നത്തെ സംസ്‌കാരം. നാസയുടെ സാധാരണ ബഹിരാകാശ യാത്രകള്‍ പോലും അപകടകരമാണ്. സുരക്ഷയോടുള്ള പ്രതിബദ്ധതയുള്ളതുകൊണ്ടാണ് സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും ബഹിരാകാശ നിലയത്തില്‍ നിലനിര്‍ത്തി സ്റ്റാര്‍ലൈനര്‍ തിരികെ എത്തിക്കാന്‍ തീരുമാനിച്ചത്”- ബില്‍ നെല്‍സണ്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…