Kerala

ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു: കിട്ടിയത് കവറിനൊപ്പം ഒറിജിനല്‍ പാസ്പോർട്ട്

കൽപറ്റ: ആമസോണില്‍ പാസ്‌പോര്‍ട്ട് കവർ ഓർഡർ ചെയ്തയാളിന് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനൽ പാസ്സ്‌പോർട്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍ ആമസോണിൽ നിന്ന് പാസ്പോർട്ട് ലഭിച്ചത്.

ഒക്ടോബര്‍ 30 ന് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ ഓര്‍ഡര്‍ ചെയ്ത മിഥുന്, നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടി. എന്നാല്‍ കവര്‍ തുറന്നു നോക്കിയപ്പോഴാണ് പാസ്പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ട് കൂടി കണ്ടത്. ഇതേതുടർന്ന് ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതോടെ മിഥുന്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടേതാണെന്ന് മനസിലായി.

തുടർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തൃശൂര്‍ സ്വദേശി സാലിഹിന്റെ നമ്പര്‍ ലഭിച്ചു. ഉടൻ മിഥുൻ സാലിഹിനെ വിളിച്ച് സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ ക്ലൈമാക്‌സ് പുറത്തുവരുന്നത്. തൃശൂര്‍ സ്വദേശി ആമസോണ്‍ വഴി പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച് നോക്കി പോരായെന്ന് തോന്നി തിരിച്ചുനല്‍കി. പകരം വേറെ ഓര്‍ഡര്‍ ചെയ്തു. തിരിച്ചയച്ചപ്പോൾ കവറിൽ പാസ്പോർട്ട് പെട്ടു പോയി. എന്നാൽ തിരിച്ചു വന്ന പൗച്ച് ഒരു പരിശോധനയും കൂടാതെ പാർസൽ സർവീസുകാർ മിഥുൻ ബാബുവിനു അയക്കുകയായിരുന്നു. കഥ കേട്ട മിഥുന്‍ ബുധനാഴ്ച രാവിലെ തന്നെ മീനങ്ങാടിയിലെത്തി യഥാര്‍ത്ഥ ഉടമയ്ക്ക് പാസ്‌പോര്‍ട്ട് അയച്ചു നല്‍ക്കുകയായിരുന്നു. ഇപ്പോൾ ആമസോണിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ച സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

40 minutes ago

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…

1 hour ago

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…

1 hour ago

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

3 hours ago

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

4 hours ago