bear
സൂപ്പർമാർക്കറ്റിലെത്തിയ ഒരു കരടിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കടയിൽ ഷോപ്പിംഗിനെത്തിയ ഒരാളെപ്പോലെ യാതൊരു അപരിചിതത്വവും കൂടാതെ പെരുമാറിയ കരടി ലോസ് ഏഞ്ചൽസിലെ ഒരു റാൽഫ്സ് സ്റ്റോറിനുള്ളിലാണ് കയറിയത്.
ഇപ്പോഴിതാ സമാനമായ ഒരു സംഭവത്തിന്റെ ദൃശ്യം ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. വിശന്ന് വലഞ്ഞ ഒരു കരടി വീടിനുള്ളിലെ അടുക്കളയിൽ അതിക്രമിച്ച് കയറി ഭക്ഷണം കട്ടു കഴിക്കുന്ന ദൃശ്യമാണിത്. കാലിഫോര്‍ണിയ സ്വദേശിയായ ഒരാളുടെ വീടിനുള്ളില്‍ കയറി കെഎഫ്സി ചിക്കനാണ് വിശപ്പ് സഹിക്കാനാകാതെ ഈ കരടി അകത്താക്കിയത്.
കാലിഫോര്‍ണിയയിലെ സിയേറ മാഡ്രെ സ്വദേശിയായ ജോണ്‍ ഹോള്ഡെന്റെ വീട്ടിലാണ് സംഭവം നടത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് പുറത്തു പോയി മടങ്ങി വന്ന ജോണ്‍ ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്. താന്‍ വാങ്ങി വച്ച കെഎഫ്സിയുടെ ചിക്കന്‍ ബക്കറ്റില്‍ നിന്ന് വയറുനിറയെ കഴിക്കുകയായിരുന്നു കാട്ടില്‍ നിന്നെത്തിയ ഈ ‘അഥിതി’.
ജോണ്‍ തന്നെയാണ് ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പിന്നീട് ജോണ്‍ വലിയ ശബ്ദങ്ങളുണ്ടാക്കിയാണ് ഇതിനെ പുറത്തേയ്ക്ക് ഓടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വീടിന്റെ പരിസരത്ത് ഇതിനുമുമ്പും ഇത്തരത്തില്‍ കരടികളെ കണ്ടിട്ടുണ്ടെന്നും ജോണ്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…