Categories: EntertainmentKerala

ഇനിയും അച്ഛന്‍റെ ഒപ്പം ജോലി ചെയ്യാനായി ഞാന്‍ ആഗ്രഹിക്കുന്നില്ല; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

തിരുവനന്തപുരം: പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍. നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തുന്നത്. മോഹന്‍ലാലിന്‍റെ മകനായ പ്രണവും പ്രിയദര്‍ശന്‍റെ മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. കല്യാണിയും പ്രണവും ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ സിദ്ധാര്‍ഥ് ക്യാമറയ്ക്ക് പിന്നില്‍ അസോസിയേറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്.

ഷൂട്ടിന് ശേഷം അച്ഛന്‍റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനോടൊപ്പം ജോലി ചെയ്ത അനുഭവത്തെ കുറിച്ച് കല്യാണി മനസ് തുറന്നത്. ” എന്‍റെ അച്ഛന്‍റെ കൂടെ വീണ്ടും ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ബോധം കെട്ട് വീഴുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. സെറ്റിലുള്ളവര്‍ക്കെല്ലാം എന്‍റെ ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന്‍ അവിടെ മൈക്കും പിടിച്ച് നില്‍ക്കുന്നതു കൊണ്ട് ഒരു വരി പോലും എനിക്ക് ഓര്‍മ വന്നിരുന്നില്ല.

എനിക്ക് മനസിലായി ഇത് വളരെ അധികം സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. അച്ഛനും അങ്ങനെ തന്നെയാണ്. എന്‍റെ ആദ്യത്തെ ഷോട്ടിന് അച്ഛന്‍ പ്രാര്‍ഥിക്കുമായിരുന്നു. മരക്കാരില്‍ റോള്‍ തരണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യത്തെ അഞ്ച് സിനിമ ഒരുമിച്ച് ചെയ്യില്ലെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മരക്കാറില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്” – കല്യാണി പറയുന്നു. ചിത്രത്തില്‍ തൊണ്ണൂറുകളിലെ കഥാപാത്രമായാണ് കല്യാണി എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാര്‍’ ഒരുങ്ങുന്നത്.

admin

Recent Posts

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

5 mins ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

23 mins ago

VIP സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ !

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ

25 mins ago

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഇനി ഇഡി തീരുമാനിക്കും | സൗബിന്‍ കള്ളപ്പണക്കേസില്‍ കുരുങ്ങി

അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…

49 mins ago

തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പിതാവിന്റെ ക്രൂര മർദ്ദനം !കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിയുടെ തോളെല്ലും കൈയ്യും ഒടിഞ്ഞു ! പ്രതി അറസ്റ്റിൽ

കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. മദ്യലഹരിയിലുള്ള പിതാവിന്റെ ആക്രമണത്തിൽ കുട്ടിയുടെ…

1 hour ago

ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇ വി എം ഇന്ത്യ വിശ്വസ്തനാണ് ! EVM INDIA

ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK

2 hours ago