ചെന്നെ: തമിഴ്‌നാട്ടില്‍ രജനികാന്ത്- കമല്‍ഹാസന്‍ രാഷ്ട്രീയ സഖ്യത്തിന് വഴിയൊരുങ്ങുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒരുമിക്കാന്‍ തയ്യാറാണെന്ന് സൂപ്പര്‍ താരങ്ങള്‍ പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനാണ് ഉലക നായകനും സ്‌റ്റൈല്‍ മന്നനും തയ്യാറെടുക്കുന്നത്. രജനി കാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും അടുത്തവര്‍ഷം ആദ്യം ഉണ്ടാകും.
നാല്‍പത്തിയഞ്ചു വര്‍ഷമായി സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് പുതിയ സഖ്യത്തിന് സ്‌റ്റൈല്‍ മന്നന്റെ വിശദീകരണം. ഈ സൗഹൃദം ഇനിയും തുടരും. ജനങ്ങള്‍ക്കുവേണ്ടി ഒരുമിക്കാന്‍ തയ്യാറാണെന്ന് കമല്‍ ഹാസനും പറയുന്നു.
തമിഴ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യത്തിനാണ് ഉലകനായകന്റേയും സ്‌റ്റൈല്‍ മന്നന്റേയും തയ്യാറെടുപ്പ്. ജയലളിതയ്ക്ക് ശേഷം സിനിമാ ലോകത്തുനിന്നുമുള്ള രാഷ്ട്രീയ പരീക്ഷണം. എംജിആറിനെ നെഞ്ചേറ്റിയവര്‍ തങ്ങളേയും വരവേല്‍ക്കുമെന്ന് ഇരുവരും കണക്കു കൂട്ടുന്നു. മാത്രമല്ല, മക്കള്‍ നീതിമയ്യം രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിച്ചെങ്കിലും കമലിന്റെ ഈ നീക്കത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
അടുത്തവര്‍ഷം ആദ്യം രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകും… ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രത്തെ രാഷ്ട്രീയപ്പാര്‍ട്ടിയായി പ്രഖ്യാപനിക്കാനാണ് നീക്കം. 2021-ലാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ടക്കുക.
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…