തിരുവനന്തപുരം: കണ്ണൂരിലെ കാനാമ്പുഴ നദിയുടെ പുനരുജ്ജീവനം സംബന്ധിച്ച് പുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമായി ഇന്ന് ചര്‍ച്ച നടത്തി. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാനാമ്പുഴയുടെ പുനരുജ്ജീവനത്തിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ബജറ്റില്‍ തുക അനുവദിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
കാനാമ്പുഴ നദീതടത്തിന്‍റെ ഭൂപടവും വിശദമായ കണക്കുകളും ഹരിതകേരള മിഷന്‍ തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഈ പ്രദേശത്തിന്റേയും പുഴയുടേയും ജലബജറ്റ് കൂടി തയ്യാറാക്കണമെന്ന് അവരെ ഓര്‍മ്മിപ്പിച്ചു. നദിയിലെ നിലവിലെ വെള്ളത്തിന്റെ അളവ്, പ്രളയമുണ്ടായാല്‍ എത്രത്തോളം വെള്ളം കയറാന്‍ സാധ്യതയുണ്ട് എന്നിവ ജല ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കണം. കാനാമ്പുഴയുടെ ഉത്ഭവസ്ഥാനമായ അയ്യപ്പന്‍ മലയുടെ താഴ്ഭാഗത്തുള്ള മുണ്ടേരി പാടശേഖരത്തില്‍ സ്ഥിരമായി കൃഷി ചെയ്യാന്‍ കഴിയും വിധം മിനി ഡാം നിര്‍മിക്കുന്ന കാര്യം പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ എന്‍ജിനിയറിംങ് കോളേജുമായി സഹകരിച്ച് കാനാമ്പുഴയുടെ വിശദമായ പഠനം നടത്തി സമര്‍പ്പിക്കാന്‍ ഹരിത കേരള മിഷനോട് ആവശ്യപ്പെട്ടു.
കണ്ണൂര്‍ എന്‍ജിനിയറിംങ് കോളേജും ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കുന്ന രൂപരേഖയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാനാമ്പുഴയുടെ വീണ്ടെടുപ്പിന് ജലസേചന വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. കാനാമ്പുഴയുടെ ആഴം വര്‍ധിപ്പിച്ച് സമീപത്ത് ഇനിയൊരു പ്രളയം ഉണ്ടാകാത്ത രീതിയില്‍ നദിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്റെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ ഹരിതകേരള മിഷന്‍ ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…