Kerala

30 ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നുകളുമായി യുവാവ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: 30 ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നയായ MDMA യും കഞ്ചാവുമായി യുവാവ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ . നാവായിക്കുളം ക്ഷേത്രത്തിനു സമീപം അമരാവതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഖിൽകൃഷ്ണൻ ( 24 ) ആണ് അറസ്റ്റിലായത് . 06-06-2022 ന് കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനു സമീപം കുളമട റോഡിൽ യുവാവ് MDMA വില്പനയ്ക്കായി കൊണ്ടുവരുന്നതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പള്ളിക്കൽ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയുടെ കൈവശം നിന്നും 20 ഗ്രാം MDMA യും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു . MDMA വാണിജ്യാടിസ്ഥാനത്തിലുള്ള അളവാണ് . നിലവിൽ മാർക്കറ്റിൽ 30 ലക്ഷത്തോളം രൂപ വില വരും . പ്രതിയുടെ പക്കൽ നിന്നും ഡിജിറ്റൽ ത്രാസ് , ആയിരത്തിലധികം കവറുകൾ , 8000 രൂപ എന്നിവ പിടിച്ചെടുത്തു . റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ വി . ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ NDPS ഡ്രൈവ് നടത്തിവരുകയായിരുന്നു .സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് ഇവർ ലഹരി മരുന്ന് വില്പന നടത്തുന്നത് . ഒരോ ചെറിയ പാക്കറ്റിനും 2500 – 3500 രൂപ വരെയാണ് ഈടാക്കുന്നത് . — ആവശ്യക്കാരിൽ നിന്നും മുൻകൂട്ടി ഓർഡർ സ്വീകരിച്ച് പണം മുൻകൂർ വാങ്ങിയാണ് ഇവർ MDMA എത്തിച്ചു നൽകുന്നത് . പണം നേരിട്ട് കൈപ്പറ്റാതെ ഓൺലൈൻ വഴിയാണ് സ്വീകരിച്ചിരുന്നത് . ഉറക്കം വരാതെയിരുന്ന് ഉത്സാഹത്തോടെ പഠിക്കുന്നതിത് MDMA ഉപയോഗിക്കുന്നത് നല്ലതാണെന്ന തരത്തിൽ വ്യാജ പ്രചരണം വിദ്യാർത്ഥികൾക്കിടയിലുണ്ട് .ജനുവരി മാസത്തിൽ പള്ളിക്കൽ പോലീസ് MDMA വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്തിയ 5 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു . ഇവർക്ക് MDMA വിതരണം ചെയ്തിരുന്നത് ഇപ്പോൾ അറസ്റ്റിലായ അഖിൽ കൃഷ്ണനാണ് . കഴിഞ്ഞ രണ്ടു കൊല്ലമായി ഇയാൾ മാരക ലഹരി മരുന്ന് വില്പന നടത്തിവരുകയായിരുന്നു . ഇതുവരേയും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല . നാട്ടുകാർക്കോ വീട്ടുകാർക്കോ ഇയാൾ ഇത്തരം കച്ചവടം നടത്തുന്നത് അറിയാൻ കഴിഞ്ഞിരുന്നില്ല . വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു പ്രതി ഇതിനായി സജ്ജീകരിച്ചിരുന്നത് . സ്കൂൾ കോളേജ് പരിസരങ്ങളിലെ ലഹരി മരുന്ന് റെയ്ഡുകൾ തുടരുമെന്ന് പോലീസ് അറിയിച്ചു . പള്ളിയ്ക്കൽ സി ഐ ശ്രീജിത്ത് പി , എസ് ഐ സഹിൽ .എം , എസ് ഐ റാഫി എ എസ് ഐ സജിത്ത് , സിപിഒ മാരായ ഷമീർ , അജീസ് , സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

Anandhu Ajitha

Recent Posts

ഇന്ത്യയ്ക്കു നേരെ വിരൽ ചൂണ്ടി നിങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്റെ കറുത്ത ചരിത്രം മറച്ചുവെക്കാനാവില്ല!! ന്യൂനപക്ഷ വേട്ട ആരോപണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയുമായി ഭാരതം

ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…

7 hours ago

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…

7 hours ago

ശബരിമല സ്വർണക്കൊള്ള ! എൻ. വിജയകുമാർ 14 ദിവസം റിമാൻഡിൽ; ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…

9 hours ago

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…

10 hours ago

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

11 hours ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

12 hours ago