CRIME

കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ് കേസ്: പൊലീസ് കസ്റ്റഡിയിലുള്ള ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തും

കണ്ണൂര്‍ നെഹര്‍ കോളജിലെ വിദ്യാർഥിയെ റാഗിങ് ചെയ്ത കേസിൽ ആറ് പേര്‍ കസ്റ്റഡിയില്‍. ഒളിവിലായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പോലീസിന്റെ പിടിയിലായത്. ഒളിവിലായിരുന്ന ടി മുഹമ്മദ് റാഷദ് , കെ എം മുഹമ്മദ് തമീം,അബ്ദുൾ ഖാദർ, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവർ ചക്കരക്കല്ല് പ്രദേശത്തെ ഇവരുടെ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്.

റാഗിങ് കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതില്‍ രണ്ട് പേരുടെ പേരുവിവരങ്ങള്‍ മാത്രമായിരുന്നു റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥി പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയത്. തുടർന്ന് ശേഷിക്കുന്നവരെ അന്വേഷണത്തിലൂടെ തിരിച്ചറിയുകയായിരുന്നു.

അതേസമയം കസ്റ്റഡിയിലായ പ്രതികള്‍ക്കെതിരെ ആന്റി-റാഗിങ് വകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘം ചേർന്ന് ആക്രമിക്കൽ, റാഗിങ് നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനിടയില്ല. കൂടാതെ പ്രതികള്‍ക്ക് മേല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്താനാണ് സാദ്ധ്യത. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതോടെ റിമാന്‍ഡില്‍ പോകേണ്ടിവരുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥി അന്‍ഷാദ് റാഗ് ചെയ്യപ്പെട്ട വിവരം പുറത്തുവന്നത്. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും പണം ചോദിക്കുമ്പോള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്. ഇതേതുടർന്ന് മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം അഞ്ച് മണിക്കൂറോളം അന്‍ഷാദ് ടോയ്‌ലെറ്റില്‍ ബോധരഹിതനായി കിടന്നിരുന്നു.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

7 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

7 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

8 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

8 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

15 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

16 hours ago