ഉജ്ജെന്‍: കാണ്‍പൂരില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകാൾ ക്ഷേത്രത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ക്ഷേത്രത്തില്‍ എത്തിയ വികാസിനെ അവിടുത്തെ സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞ് പോലീസിന് വിവരം കൈമാറി. തുടർന്ന് മദ്ധ്യപ്രദേശ് പൊലീസ് പിടികൂടി ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഇന്ന് തന്നെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.
വികാസിന്‍റെ മൂന്ന് അനുയായികളെ രണ്ടു ദിവസങ്ങളിലായി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഏതാനും കൂട്ടാളികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന രണ്ട് ഏറ്റുമുട്ടലുകളിലാണ് ഇവരെ വധിച്ചത്. ബഹുവ ദുബെ, പ്രഭാത് മിശ്ര എന്നിവരാണ് ഇന്ന് കൊല്ലപ്പെട്ടത്.
ദുബെയെ അറസ്റ്റ് ചെയ്യാൻ യുപി പോലീസ് 25 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തെരച്ചിൽ വ്യാപകമാക്കിയിരുന്നു. ഗുരുഗ്രാം, ഡൽഹി തുടങ്ങിയ നഗരങ്ങളിലും ദുബെയ്ക്കായി പോലീസ് വലവിരിച്ചിരുന്നു. വികാസ് ദുബെയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…