Featured

കാൺപൂർ അക്രമങ്ങൾക്ക് പിന്നിൽ പോപുലർഫ്രണ്ട്

പ്രവാചക നിന്ദ ആരോപിച്ച് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദു സ്ഥാപനങ്ങള്‍ അക്രമിച്ച അക്രമികള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ യുപി പോലീസ്. ദേശീയ സുരക്ഷാ നിയമം, ഗ്യാങ്സ്റ്റര്‍- ആന്റി സോഷ്യല്‍ ആക്ടിവിറ്റി പ്രിവന്‍ഷന്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. സംഭവത്തില്‍ പ്രതികളുടെ വസ്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. കുറ്റവാളികളുടെ സ്വത്തു വകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തും. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഇന്നുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

നാലുപേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. അക്രമം അഴിച്ചുവിട്ടവര്‍ക്ക് ഇളവില്ലെന്ന് പൊലീസ് മേധാവി വ്യക്തമാക്കിരുന്നു. കാന്‍പൂര്‍ കാലപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്നും ക്രമസമാധാന ചുമതലവഹിക്കുന്ന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

‘കാന്‍പൂരിലെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ജനങ്ങള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാം. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. എല്ലാവര്‍ക്കുമെതിരായ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും. അക്രമി സംഘം അനധികൃതമായി താമസിച്ചിരുന്ന സ്ഥലങ്ങളും കണ്ടെത്തി. അവയെല്ലാം ഇടിച്ചു നിരത്തും. സ്വത്തുക്കളും കണ്ടുകെട്ടും.’ എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. കാന്‍പൂര്‍ യത്തീംഖാന മുതല്‍ പരേഡ് ക്രോസ് റോഡ് വരെയുള്ള പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും പോലീസ് കമ്മീഷണര്‍ വിജയ് സിംഗ് മീണ പറഞ്ഞു.

പ്രവാചക നിന്ദ ആരോപിച്ച് കാണ്‍പൂരില്‍ ഹിന്ദു സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് അക്രമിച്ച പ്രാദേശിക മുസ്ലീം നേതാവായ ഹയത്ത് സഫര്‍ ഹഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലകനൗവിലെ പ്രാന്ത പ്രദേശത്ത് ഒളിവില്‍ താമസിച്ച സ്ഥലത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ നടത്തിയ പ്രകോപനപ്രസംഗമാണ് ആയിരങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചത്.

മുസ്ലീംലീഗ് സ്ഥാപക നേതാവും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആചാര്യനുമായിരുന്ന മൊഹമ്മദ് അലി ജൗഗറിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ ദേശീയ ഉപാധ്യക്ഷനാണ് പിടിയിലായിരിക്കുന്ന ഹയത്ത് സഫര്‍ ഹഷ്മി. സിഎഎ പ്രക്ഷോഭ കാലത്തും ഇയാള്‍ കാണ്‍പൂരില്‍ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നു.

കാണ്‍പൂര്‍ മാര്‍ക്കറ്റിന് സമീപത്തെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനെത്തിയവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബിജെപി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചായിരുന്നു പ്രകടനം. ബെക്കോന്‍ഗുഞ്ച് മേഖലയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹിന്ദു സ്ഥാപനങ്ങള്‍ നിറഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ അക്രമാസക്തമാകുകയായിരുന്നു. കണ്ടാല്‍ അറിയാവുന്ന നൂറുപേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വധഭീഷണികള്‍ ആരംഭിച്ചത്. 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്. ഇത് പോസ്റ്റ് ചെയ്തതോടെ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. നൂപുറിനെ കൊല്ലുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖ്വാസി അബ്ബാസിന്റെ നടപടിയും അക്രമകാരികളെ പ്രകോപിച്ചിരുന്നു.

 

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

3 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

3 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

4 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

5 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

11 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago