Kapil Dev spoke about Rishabh Pant
ചണ്ഡീഗഡ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിന്റെ അസുഖം ഭേദമായി കളിക്കാനായി എത്തിയാൽ മുഖം നോക്കി ഒരടി കൊടുക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.കാര്‍ അപകടത്തില്‍ പെട്ട് പരിക്കേറ്റ് പുറത്തുപോയ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്‍റെയാകെ സന്തുലനമാണ് തെറ്റിച്ചതെന്നും കപില്‍ ദേവ് പറഞ്ഞു. പറഞ്ഞതിന്റെ കാരണവും കപിൽ ദേവ് വ്യക്തമാക്കുന്നുണ്ട്.
എനിക്കവനെ ഏറെ ഇഷ്ടമാണ്. അവന്‍ എത്രയും വേഗം ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ തിരിച്ചുവന്നാല്‍ അവന്‍റെ മുഖം നോക്കി ഒരു അടി കൊടുക്കും ഞാന്‍. കാരണം, ശ്രദ്ധിക്കാതെ വണ്ടിയോടിച്ച് അപകടത്തില്‍പെട്ട് ഇന്ത്യന്‍ ടീമിന്‍റെ സന്തുലനം തന്നെ തെറ്റിച്ചതിന്. പന്തിനോട് സ്നേഹവും വാത്സല്യവും ഉള്ളപ്പോള്‍ തന്നെ ഒരേസമയം ദേഷ്യവും തോന്നുന്നുണ്ട്. കാരണം, ഇന്നത്തെ ചെറുപ്പക്കാര്‍ എന്താണ് ഇങ്ങനെ അശ്രദ്ധരാകുന്നത് എന്നതുകൊണ്ടാണത്. അതുകൊണ്ടുതന്നെ അവന്‍ തിരിച്ചുവരുമ്പോള്‍ മുഖത്ത് തന്നെ ഒരടികൊടുക്കാനായി കാത്തിരിക്കുകയാണ് ഞാന്‍.
പന്തിന്‍റെ അഭാവം ഇന്ത്യന്‍ ടീമിനെയാകെ ആശങ്കയിലാഴ്ത്തുന്നുവെന്നും കപില്‍ പറഞ്ഞു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും പന്ത് നിര്‍ണായക സാന്നിധ്യമാണ്. പന്തിന്‍റെ കൗണ്ടര്‍ അറ്റാക്കുകള്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നാഗ്പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് റിഷഭ് പന്തിന്‍റെ സാന്നിധ്യമാകും.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…