Categories: Indiapolitics

‘ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയ തീരുമാനത്തെ കണ്ണും പൂട്ടി എതിര്‍ക്കേണ്ടതില്ല’; മോദി സര്‍ക്കാരിന്‍റെ നടപടിയെ സ്വാഗതം ചെയ്ത് കരണ്‍സിങ്‌

ദില്ലി: കശ്മീരിനെ ചൊല്ലി കോണ്‍ഗ്രസിനകത്തെ ഭിന്നത വീണ്ടും പ്രകടമാക്കി പ്രമുഖ നേതാവ് കരണ്‍സിങ്. കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിന്‍റെ മകനും കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിങ് കശ്മീരിനെ പുനഃസംഘടിപ്പിച്ചത് ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കണ്ണുംപൂട്ടി എതിര്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയുകയില്ലെന്ന് കരണ്‍സിങ് പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി കൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കിയതിലും ജമ്മുകശ്മീരിനെ പുനഃസംഘടിപ്പിക്കുന്ന ബില്ലിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതിലും നിരവധി നല്ല വശങ്ങളുണ്ടെന്ന് കരണ്‍സിങ് പ്രസ്താവനയില്‍ പറഞ്ഞു.

ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിനെ കരണ്‍സിങ് സ്വാഗതം ചെയ്തു. എങ്കിലും കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍-35 എയിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെയും കരണ്‍സിങ് സ്വാഗതം ചെയ്തു. ലിംഗപരമായ അസമത്വം പരിഹരിക്കാന്‍ ഇത് സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

36 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

55 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

1 hour ago