Categories: Indiapolitics

‘കേരളത്തില്‍ നിന്ന് എല്‍ഡിഎഫും യുഡിഎഫും തുടച്ച് നീക്കപ്പെടും’;അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍

കൊല്ലം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ബി ജെ പി സർക്കാരുണ്ടാക്കുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ത്രിപുര അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി ജെ പി നടത്തിയ മിന്നും പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇരു മുന്നണിയും കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിങ് ചൗഹാൻ.

കേരളത്തില്‍ ജീവൻ പണയംവച്ച് പ്രവർത്തിക്കുന്ന പ്രവർത്തകരെയും ബലിദാനികളെ നമസ്ക്കരിക്കുന്നു. പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാതെ ഇനി വിശ്രമമില്ല. അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബി ജെ പി തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.എല്ലാവർക്കും വീട്, ആയുഷ്മാൻ ഭാരത് എന്നീ പദ്ധതികളുടെ യഥാർത്ഥ ഗുണം കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്നില്ല. ഈ പദ്ധതികൾക്കായുള്ള പണം വഴി മാറ്റി ചെലവഴിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ബി ജെ പി പ്രവർത്തകർ പല ഭീഷണികളും അക്രമങ്ങളും സഹിച്ചാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സീറ്റുകൾ ഒന്നും നേടാൻ ആയില്ലെങ്കിലും 16 ശതമാനം വോട്ട് വർധന ഉണ്ടായത് നേട്ടമാണ്. കേരളത്തിലെ ബി ജെ പിയുടെ ലക്ഷ്യം രണ്ട് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി.

admin

Recent Posts

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

20 mins ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

32 mins ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

1 hour ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

1 hour ago

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

10 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

11 hours ago