General

കരിമ്പ സദാചാര ആക്രമണം; വിദ്യാർഥികൾക്കെതിരെ പരാമർശം നടത്തിയ പിടിഎ വൈസ് പ്രസിഡന്‍റ് ജാഫർ അലി രാജിവെച്ചു

പാലക്കാട്: സദാചാര ആക്രമണ കേസിൽ കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ് എ.എസ് ജാഫർ അലി രാജിവെച്ചു. സദാചാരഗുണ്ടകളിൽ നിന്ന് ആക്രമണം നേരിട്ട വിദ്യാർഥികൾക്കെതിരെ ജാഫർ അലി വിവാദ പരമർശം നടത്തിയിരുന്നു. ഇന്നലെ നടന്ന പി ടി എ എക്സിക്യൂട്ടീവ് യോഗത്തിൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് എ എസ് ജാഫർ അലി പി ടി എ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്.

അതേസമയം, സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനം. സ്കൂളിൽ ചേർന്ന പിടിഎ എക്സിക്യുട്ടീവ് യോഗമാണ് ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ആവശ്യപ്പെടാൻ തീരുമാനിച്ചത്. കൂടാതെ അധ്യാപകരുടെ സാന്നിധ്യവും ബസ് സ്റ്റോപ്പിൽ ഉറപ്പാക്കും. വിഷയത്തിൽ തർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കും.

നാട്ടുകാരേയും രക്ഷിതാക്കളേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും യോഗത്തിൽ പങ്കെടുപ്പിക്കും. വിദ്യാർഥികൾക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും സ്കൂളിലേക്ക് വരുമ്പോൾ ഉണ്ടാകില്ലെന്നും എല്ലാ വിധ സംരക്ഷണവും കുട്ടികൾക്ക് ഉറപ്പാക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

Meera Hari

Recent Posts

അഭിമാനിക്കാവുന്ന നേട്ടം!റെക്കോർഡിട്ട് വന്ദേഭാരത്|Vande Bharat

അഭിമാനിക്കാവുന്ന നേട്ടം!റെക്കോർഡിട്ട് വന്ദേഭാരത്|Vande Bharat

28 mins ago

മാദ്ധ്യമ ചലച്ചിത്ര രംഗത്തെ അതികായൻ…! രാമോജി ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈടിവി,…

33 mins ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച്…

56 mins ago

അറിയാം റീജന്റ് ഇന്റർനാഷണൽ സെന്ററിന്റെ വിവരങ്ങൾ

അറിയാം റീജന്റ് ഇന്റർനാഷണൽ സെന്ററിന്റെ വിവരങ്ങൾ

58 mins ago

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ദീപം ഫൗണ്ടേഷൻ ; കാരയ്ക്കാട് ഗവ.എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ. ആലപ്പുഴ ജില്ലയിലെ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ…

9 hours ago

ഭാരതം ഇനി കാണാൻ പോകുന്നത് മോദിയുടെ പുതിയ മാജിക്! |OTTAPRADAKSHINAM

കോൺഗ്രസിനെ കണക്കിന് കളിയാക്കി മോദിയുടെ പ്രസംഗം! #primeministernarendramodi #bjp #speech #congress

9 hours ago