CRIME

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ വീണ്ടും അറസ്റ്റ്; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന..

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസില്‍ രണ്ട് പേർ കൂടി പിടിയില്‍. മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ കരിപ്പൂര്‍ സ്വദേശി അസ്‌കര്‍ ബാബു, അമീര്‍ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

കേസില്‍ ഇന്നലെയും രണ്ട് പേര്‍ പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെയാണ് ഇന്നലെ പിടിയിലായത്. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് അറസ്റ്റിലായത്.
കവർച്ചാ സംഘങ്ങളെ വിമാനത്താവളത്തിൽ സഹായിക്കുന്നത് ഇവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണിവർ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ഇടപാട് നടത്താറുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായും സൂചനയുണ്ട്.

അതേസമയം കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ ശക്തമാകാൻ കസ്റ്റംസ്. നിലവിൽ കേസിൽ കാര്യമായ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല എന്ന വിമർശനം കസ്റ്റംസ് നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം. കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിക്കുകയും മറ്റുള്ളവരുടെ പങ്കുകൂടി വ്യക്തമാകുന്ന രീതിയിൽ തെളിവുകൾ കണ്ടെത്തുകയും ചെയ്താൽ മാത്രമേ കരിപ്പൂർ കേസിൽ കസ്റ്റംസിന് മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ.

B4 Admin

Recent Posts

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

2 hours ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

2 hours ago

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു: ആഴ്ചയിൽ രണ്ട് ദിവസം സർവീസ്, പുതിയ വിമാനത്താവള ടെർമിനൽ വികസനം വിലയിരുത്തി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…

2 hours ago

സുപ്രീം കോടതി അനുമതി നൽകിയിട്ടും തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല: പതിവ് ദീപമണ്ഡപത്തിൽ ചടങ്ങ് നടത്തി, ശക്തമായ പ്രതിഷേധവുമായി ഹിന്ദു സമൂഹം

സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…

2 hours ago

സ്കൂൾ ബാഗുകളുടെ ഭാരത്തിന് വിട: അടുത്ത അധ്യയന വർഷം മുതൽ എൽ.പി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം!

വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…

3 hours ago

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

4 hours ago