Categories: Indiapolitics

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വിധി : യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം

ബംഗലുരു : കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ടു മണിയ്ക്കാണ് 11 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും.

പത്ത് മണിയോടെ ഫലം വ്യക്തമാകും. ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. ഇതിന്‍റെ ആത്മവിശ്വാസത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടന്നിട്ടുണ്ട്.

ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബിജെപി സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കു. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം.
വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ട് കോണ്‍ഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളാണ്.

admin

Share
Published by
admin

Recent Posts

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

5 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

19 mins ago

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

2 hours ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം !ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ മൊഴി നൽകി കുടുംബം

കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…

2 hours ago