Karuvannoor Bank
സിപിഎം നേതാക്കൾ കോടികൾ വെട്ടിച്ച കരുവന്നൂർ സഹകരണ ബാങ്കിൽ ഡിസംബർ 31 വരെ കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതിൽ ഒരുകോടി രൂപ പോലും തിരികെ നൽകാനായിട്ടില്ല. 2900 കുടുംബങ്ങളുടേതായിരുന്നു ഈ നിക്ഷേപം. വിവിധ ആവശ്യങ്ങൾക്കായി കരുതിവച്ചിരുന്ന ജനങ്ങളുടെ ദീർഘകാല സമ്പാദ്യങ്ങളാണ് പാർട്ടിയുടെ അഴിമതിയിൽ മുങ്ങിയിരിക്കുന്നത് ബാങ്ക് നൽകിയ വായ്പ 381.45 കോടിയുടേതാണ്. എന്നാൽ, ഇതിൽ 219.33 കോടിയും തട്ടിപ്പാണെന്ന് സഹകരണവകുപ്പ് നിയമിച്ച ഒൻപതംഗസമിതി കണ്ടെത്തിയിരുന്നു. അതിനാൽ തിരികെ കിട്ടുക പ്രയാസമാകും.
ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിന് അഞ്ച് ശുപാർശകൾ പ്രത്യേകസമിതി മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും സർക്കാരും സഹകരണവകുപ്പും അംഗീകരിച്ചില്ല. നിക്ഷേപകരെ സംരക്ഷിക്കുന്നതിനും ബാങ്ക് പുനരുജ്ജീവനത്തിനുമായി 108 കോടിയുടെ പ്രത്യക്ഷപദ്ധതിയും രണ്ട് പരോക്ഷപദ്ധതികളുമാണ് സമിതി മുന്നോട്ടുവെച്ചത്. കേരളത്തിലങ്ങോളമിങ്ങോളം സഹകരണ സ്ഥാപനങ്ങളിൽ സിപിഐഎം നടത്തുന്ന അഴിമതിയുടെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…