Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എംഎം വർഗീസിനോട് നാളെ തന്നെ ഹാജരാകാൻ ഇഡി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് നാളെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകണം. കേസിൽ കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലാണെന്നും ഈ മാസം 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം വർഗീസ് ഒഴിഞ്ഞുമാറിയത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇഡി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകിയത്.

എംഎം വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇതേ തുടർന്നാണ് ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. കേസിൽ അന്വേഷണ സമിതി റിപ്പോർട്ട് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കൈമാറാനും വർഗീസ് തയ്യാറായിട്ടില്ല. ഇതിന് പുറമേ കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും വ്യക്തമാകുകയായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, സിപിഎം നേതാക്കളായ പി.കെ ബിജുവും പി.കെ ഷാജനും ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിയ്ക്ക് മുൻപിൽ ഹാജരായേക്കും. ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് ഇരുവരും. ഇതേ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

anaswara baburaj

Recent Posts

തൃശൂർ പൂരം വിവാദം ! തൃശൂർ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി ; ആർ. ഇളങ്കോ പുതിയ കമ്മീഷണർ

തൃശൂര്‍ പൂരം വിവാദത്തില്‍ തൃശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന്…

6 mins ago

മൂന്നാം മോദി സർക്കാർ ! മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി !സുപ്രധാന വകുപ്പുകളിൽ മാറ്റമില്ല; സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍…

47 mins ago

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി മോഹൻലാൽ; സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനം

തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. കേന്ദ്ര സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത…

2 hours ago