Karuvannur Bank Fraud; CPM leaders including ED AC Moithin and MK Kannan will soon be given notice
എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ സിപിഎം നേതാക്കൾക്ക് നോട്ടീസ് നൽകാനൊരുങ്ങി ഇഡി. നിലവിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. കേസിൽ നേരത്തെ ഇഡി ചോദ്യം ചെയ്ത എം.കെ കണ്ണൻ, എ.സി മൊയ്തീൻ എന്നീ നേതാക്കൾക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.
സഹകരണ രജിസ്ട്രാർ ചുമതലയിലുള്ളവർക്കും കരുവന്നൂരിലെ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇഡി വാദം. പത്ത് വർഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാർ പദവിയിലുള്ളവരാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവിൽ രജിസ്ട്രാർ ചുമതല വഹിച്ച എല്ലാവരെയും ഇഡി പ്രതികളാക്കിയേക്കും. കരുവന്നൂരിലെ ഇഡി അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം, ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന വാദമാണ് എം.എം വർഗീസ് ഉയർത്തുന്നത്. നോട്ടീസ് ലഭിച്ചാൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അന്വേഷണവുമായി സഹകരിക്കാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…