Kerala

കരുവന്നൂർ കള്ളപ്പണ ഇടപാട് ! തട്ടിപ്പ് പണം സിപിഎമ്മിന്റെ അക്കൗണ്ടിലുമെത്തി ! അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞ് മലയുടെ അറ്റം മാത്രമെന്നും ഇഡി! സിപിഎം ഊരാക്കുടുക്കിലേക്ക്

തൃശ്ശൂര്‍ : കരുവന്നൂർ കള്ളപ്പണ ഇടപാടിൽ നിർണ്ണായക പരാമർശവുമായി ഇഡി. തട്ടിപ്പ് പണം സിപിഎമ്മിന്റെ അക്കൗണ്ടിലുമെത്തിയെന്നും സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും നിയമവിരുദ്ധമായി വായ്പകള്‍ അനുവദിക്കാന്‍ അരവിന്ദാക്ഷന്‍ ബാങ്ക് ഭരണസമിതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇഡി കോടതിയില്‍ കൂട്ടിച്ചേർത്തു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇഡി ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.

കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് പ്രത്യേക അക്കൗണ്ട് ഉണ്ടെന്ന് ഏജൻസി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചത്. സതീഷ് കുമാറിന് അനധികൃതമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ അരവിന്ദാക്ഷനിലൂടെയാണ് സ്വാധിക്കാന്‍ ശ്രമിച്ചിരുന്നതെന്നും ഇ.ഡി വ്യക്തമാക്കി.

സതീഷുമായി അരവിന്ദാക്ഷന് വലിയ ബന്ധമുണ്ടെന്നും എല്ലാകാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അരവിന്ദാക്ഷന്‍ സതീഷുമായി ബന്ധപ്പെട്ടതെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. സതീഷിന്റെ മകളുടെ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഫീസ് ഇനത്തില്‍ പണം അടച്ചിരുന്നതെന്നും ഇഡി കോടതിയില്‍ പറഞ്ഞു. മുഖ്യപ്രതിയായ സതീഷിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇഡി കോടതിയില്‍ വാദിച്ചു. ഹര്‍ജി കോടതി 21ന് പരിഗണിക്കും.

Anandhu Ajitha

Recent Posts

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

1 hour ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

1 hour ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

2 hours ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

2 hours ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

2 hours ago

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

2 hours ago