Karuvannur Cooperative Bank case; ED confiscates properties of 35 people; Satishkumar has 46 accounts!
തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. പി ആര് അരവിന്ദാക്ഷന്, ജില്‍സ്, സതീഷ് കുമാര്‍ എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്.
കേസിലെ ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഒരു കോടി രൂപയും 46 അക്കൗണ്ടുകളും കണ്ടുകെട്ടി. സതീഷ് കുമാറിന്റെയും ഭാര്യയുടെയും 24 വസ്തുക്കള്‍ കണ്ടുകെട്ടി. സിപിഎം കൗണ്‍സിലര്‍ പി. ആര് അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളാണ് ഇ.ഡി കണ്ടുകെട്ടിയത്. അരവിന്ദാക്ഷന് എസ്ബിഐയില്‍ 66,75,900 രൂപയുടേയും പെരിങ്ങണ്ടൂരില്‍ 1.02 കോടിയുടേയും ഇടപാടുള്ളതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ ബിനാമി ലോണ്‍ തരപ്പെടുത്തിയ 31 പേരില്‍ നിന്നും സ്വത്തുവകകള്‍ കണ്ടുകെട്ടി. മൂന്നാം പ്രതി ജില്‍സിന്റെ മൂന്ന് വസ്തുക്കളും കണ്ടുകെട്ടി.
ബിനാമികളുടേത് ഉള്‍പ്പെടെ ആകെ 57.75 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ബിനാമികളുടേത് ഉള്‍പ്പെടെ 177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടി. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കള്‍.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…