കാസര്‍ഗോഡ്: കാസര്‍ഗോഡ് മണ്ഡലത്തിലെ കല്യാശേരി പുതിയങ്ങാടിയിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോപണ വിധേയരായ മുഹമ്മദ് ഫായിസിൽ നിന്നും ആഷിഖിൽ നിന്നും വിശദീകരണം തേടിയ ശേഷമായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ ദിവസം വെബ്‍സ്ട്രമിങ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇരുവരും കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണ് കണ്ടെത്തിയത്.
അതേസമയം തിയങ്ങാടിയിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടില്ല. ദൃശ്യങ്ങളിൽ ഉള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്ന് മുസ്ലീം ലീഗ് അവകാശപ്പെട്ടിരുന്നു. ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാൽ ആഷിക്ക് ബൂത്തിൽ നിന്നു ഇറങ്ങുകയായിരുന്നു. പിന്നീട് തിരികെ വന്നു വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് കള്ളവോട്ടെന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്നും ലീഗ് പ്രതികരിച്ചിരുന്നു. ബൂത്തുകളിൽ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തിൽ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ലെന്നും മുസ്ലീം ലീഗ് പറയുന്നു. ഇയാൾ ഇടത് അനുഭാവി ആണെന്നാണ് ലീഗിന്‍റെ വിശദീകരണം.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…