India

“രഘുപതി രാഘവ് രാജാ റാം’ ഭജന ആലപിച്ചത് ഇഷ്ടപ്പെട്ടില്ല; പ്രതികാരമായി ചെയ്തത് കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥനയും സൂര്യനമസ്‌കാരവും വച്ചു പൊറുപ്പിക്കില്ലെന്ന ആവശ്യം: കാശ്മീരിൽ ഇസ്ലാം മതത്തിന് യോജിച്ച തരത്തിലല്ല എങ്കിൽ സ്കൂളുകളിൽ വിദ്യാർത്ഥികളെ വിടരുതെന്ന താക്കീതുമായി മുസ്ലിം സംഘടനകൾ

ശ്രീന​ഗർ: കശ്മീരിലെ വിദ്യാലയങ്ങളിൽ ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും പാടില്ല എന്ന് മുസ്ലിം സംഘടനകൾ. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളിലും നിന്നും ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്.

മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാത പ്രാർത്ഥനയും യോ​ഗ അഭ്യാസവും നടത്തുമ്പോൾ ഹിന്ദു ശ്ലോകങ്ങളാണ് ഇസ്ലാം വിശ്വാസികളായ കുട്ടികൾക്ക് ചൊല്ലേണ്ടി വരുന്നത്.

ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ സാധിക്കില്ല എന്നാണ് ജാമിയ മസ്ജിദിന്റെ മുഖ്യ പുരോഹിതനും ഹുറിയത്ത് ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള എംഎംയു അവകാശം ഉന്നയിച്ചിരിക്കുന്നത്. തെക്കൻ കശ്മീരിലെ ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുൽഗാമിലെ ഒരു സ്കൂളിൽ കുട്ടികൾ ‘രഘുപതി രാഘവ് രാജാ റാം’ എന്ന ഭജന ആലപിച്ചതാണ് മുസ്ലിം സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

പിന്നാലെ, സ്കൂളുകളിൽ നിന്ന് ഈശ്വര പ്രാർത്ഥനയും സുര്യനമസ്കാരവും അടക്കമുള്ളവ പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കശ്മീരിലെ മുസ്ലിങ്ങളുടെ മതവിശ്വാസങ്ങളെ ഇത്തരം തീരുമാനങ്ങൾ ബാധിക്കുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ല എന്നുമാണ് മുസ്ലിം സംഘടനകൾ വെല്ലുവിളിച്ചത്.

admin

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

39 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

45 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

59 mins ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

2 hours ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago