ഡോ. ടി.കെ. പ്രതോഷ് ഗംഗാധർ
ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഭിഷഗ് രത്ന പുരസ്‌കാരത്തിന് പ്രമുഖ എൻഡോക്രിനോളജിസ്റ്റ് ഡോ. ടി.കെ. പ്രതോഷ് ഗംഗാധര്‍ അര്‍ഹനായി. കോഴിക്കോട് ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ എന്‍ഡോക്രിനോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് അദ്ദേഹം. പ്രമേഹരോഗ ചികിത്സാ രംഗത്തും തൈറോയ്ഡ്, മെറ്റബോളിക് ബോണ്‍ ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം നടത്തിയ നിസ്തുലമായ ഗവേഷണങ്ങളും സേവനങ്ങളുമാണ് പുരസ്‌കാരത്തിനായി ഇദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമായത്.
വൈദ്യശാസ്ത്ര രംഗത്തെ അക്കാദമിക തലത്തിലും ഗവേഷണ രംഗത്തും സജീവ സാന്നിധ്യമായ ഡോ. പ്രതോഷ് ഗംഗാധർ നിരവധി ദേശീയ-അന്തര്‍ദേശീയ ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാര്‍ എന്‍ഡോക്രിന്‍ സൊസൈറ്റിയുടെ മുൻ സെക്രട്ടറിയായും കേരള എന്‍ഡോക്രിന്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ 15 വർഷത്തിനിടെ അറുന്നൂറിലധികം അക്കാദമിക് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ നിന്നും ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആറിൽ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 2010-ലെ ഡി.എം. എന്‍ഡക്രൊണോളജി എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. 2022-ലെ കെൻഡോകോൺ (KENDOCON) സമ്മേളനത്തിൽ മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് അതിരാത്രത്തിലെ വിദ്വല്‍സദസ്സില്‍ ഏപ്രില്‍ 19 ന് പുരസ്‌കാരം സമ്മാനിക്കും. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 17 മുതല്‍ 26 വരെ കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് അതിരാത്രം നടക്കുന്നത്.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…