India

കത്വ ഭീകരാക്രമണം; ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് ഭാരതം! ഉന്നത തല യോഗം വിളിച്ചുകൂട്ടി രാജ്‌നാഥ് സിംഗ്

ദില്ലി: കത്വ ഭീകരാക്രമണത്തിൽ ശക്തമായ നടപടിക്കൊരുങ്ങി ഭാരതം. സാഹചര്യങ്ങളുടെ തൽസ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പാക് അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറാൻ മേഖലയുടെ ചുമതലയുള്ള കമാൻഡറുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ചർച്ചയും നടത്തിയിരുന്നു.

ഭീകരർക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെ ജമ്മു കശ്മീർ ദോഡയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരും. മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയിൽ ഉണ്ടെന്നാണ് വിവരം. ഇവരാണ് കത്വവയിലടക്കം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എൻഐഎ ഉടൻ ഏറ്റെടുത്തേക്കും.
സർജിക്കൽ സ്ട്രൈക്ക് മാതൃകയിൽ ആക്രമണം ഉണ്ടാകുമോ, ഗാൽവാൻ വാലിയിൽ നടന്നത് പോലെ ഇന്ത്യ തിരിച്ചടിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Anandhu Ajitha

Recent Posts

ബംഗ്ലാദേശ് സിറിയ ആകുമ്പോൾ | ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ

ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…

2 hours ago

ധ്യാൻ ശ്രീനിവാസൻ പിണറായി വിജയനെ അപമാനിച്ചോ? |

ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…

3 hours ago

ഗോവർദ്ധൻ കുരുക്കുന്ന കുരുക്കുകൾ : ശബരിമല സ്വർണ്ണക്കൊള്ള കേസ് കൂടുതൽ സങ്കീർണമാകുന്നു

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക്‌ മേൽ കോടതി നടത്തിയ വിമർശനങ്ങളും,…

3 hours ago

തിരുവനന്തപുരം നഗരസഭ : ബി ജെ പിയും, സി പി എമ്മും തുറന്ന പോരിലേക്കോ?

തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…

4 hours ago

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

5 hours ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

5 hours ago