കായംകുളം: ഉടമസ്ഥാവകാശത്തെ ചൊല്ലി ഇരു വിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ്. മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗം വൈദികർക്കും വിശ്വാസികൾക്കും പ്രാർത്ഥന നടത്താൻ ഒടുവിൽ ജില്ലാ ഭരണകൂടം അനുമതി നൽകി. ഇതേ തുടർന്ന് ഇടവകയിലെ വൈദികരും വിശ്വാസികളും തിങ്കളാഴ്ച രാത്രി പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി.
ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘമായാണ് പോലീസ് വിശ്വാസികളെ കയറ്റിവിട്ടത്. കളക്ടർ ഡോ. ആദില അബ്ദുള്ള, സബ് കളക്ടർ കൃഷണ തേജ, ജില്ലാ പോലീസ് മേധാവി കെ.എം ടോമി എന്നിവരും രാത്രിയിൽ പള്ളിയിൽ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് യാക്കോബായ വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിച്ചത്.
സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗം വൈദികരെയും വിശ്വാസികളെയും പള്ളിയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇടവക വികാരിയുടെ ചുമതല സുപ്രീംകോടതി അനുവദിച്ചു നൽകിയ ഓർത്തഡോക്സ് വികാരി ഫാ ജോൺസ് ഈപ്പൻ പള്ളിയിൽ താമസമാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്ത് വരുകയായിരുന്നു. തിങ്കളാഴ്ച യാക്കോബായ വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ സംഘർഷം ഉണ്ടായതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. മെത്രാപ്പോലീത്താമാർക്കും വൈദികരും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…