പി കെ കൃഷ്ണദാസ്
തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനു ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ അനുബന്ധ നടപടികൾ കേരള സർക്കാർ വേഗത്തിൽ പുർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.
ബ്രഹ്മോസ് കാട്ടാക്കടയെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കുമെന്നും രാഷ്ട്രീയ ദുഷ്ടലാക്ക് വെടിഞ്ഞ് പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്ന നടപടികൾ കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“വികസനത്തിന്റെ കാര്യത്തിൽ കാലാകാലങ്ങളായി ഇടത് വലത് സർക്കാരുകളിൽ നിന്ന് കാട്ടാക്കട അനുഭവിക്കുന്ന തൊട്ടുകൂടായ്മയ്ക്ക് പരിഹാരമാണ് നിർദ്ധിഷ്ട കേന്ദ്രസർക്കാർ പദ്ധതികൾ. കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് വിട്ടുനൽകാൻ തയ്യാറായ സുപ്രീം കോടതിയോട് കാട്ടാക്കടയിൽ ജനങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിന്നു. ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ സുപ്രീം കോടതി നൽകിയ അനുമതിയുടെ അനുബന്ധ നടപടികൾ കേരള സർക്കാർ വേഗത്തിൽ പുർത്തിയാക്കണം . നടപടികൾ സമയബന്ധിതമായി ഏകോപിപ്പിയ്ക്കാൻ അന്തർ വകുപ്പ് തല ഏകജാലക സംവിധാനത്തിന് സംസ്ഥാന സർക്കാർ രുപം നൽകുകയാണ് വേണ്ടത് . അന്തർ വകുപ്പ് തല ഏകജാലക സംവിധാനത്തിന്റെ അദ്ധ്യക്ഷനായുള്ള ചിഫ് സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെയും നിയമിക്കണം.
നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപികാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട് . ഒപ്പം സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സിന് 32 ഏക്കർ ഭൂമിയും വകയിരുത്തി . നിർദ്ധിഷ്ട പദ്ധതികൾ ഏറ്റവും വേഗത്തിൽ നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ വർഷങ്ങളായ ആവശ്യപ്പെട്ടിരുന്നു. ഡിആർഡിഓ യുടെ അത്യാധുനിക മിസൈൽ നിർമ്മാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്‌വെയർ നിർമ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുകയാണ് നിദ്ധിഷ്ട പദ്ധതി . ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്നനടപടികൾ കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സശസ്ത്ര സീമ ബലിൻ്റെ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് നിലവിൽവരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. ഇത് ദേശസുരക്ഷ ശക്തമാക്കുമെന്ന നടപടികൾക്ക് ശക്തി നൽകും. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും കേരളത്തിനെ സംബന്ധിച്ച് നിർണായകമാണ്. കേന്ദ്രപദ്ധതികൾ വലിയ തോതിൽ അനുബന്ധ തൊഴിൽ അവസരങ്ങളാണ് കാട്ടാക്കടയ്ക്ക് നൽകുക. മേഖലയിലെ തകർന്ന റോഡുകൾ അടക്കമുള്ള അറ്റകുറ്റപണികൾ അടക്കം അനുബന്ധ സൗകര്യങ്ങൾ വേഗത്തിൽ സംസ്ഥാന സർക്കാർ ഒരുക്കണം”- പി.കെ കൃഷ്ണദാസ് പറഞ്ഞു.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…