India

”പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം” എന്ന ആ ഡയലോഗാണ് മാസ്. ഗുസ്തിപിടിക്കാന്‍ പോയതാണെന്ന് നാട്ടുകാരും അതിനാണ് ചെന്നതെന്ന് പ്രധാനമന്ത്രിയും അറിഞ്ഞില്ലല്ലോ, അതല്ലേ പ്രശ്‌നം?;കാവാലം ശശികുമാർ എഴുതുന്നു

അനുമതി കൊടുത്തില്ല, കേരളത്തിനോട് കേന്ദ്ര അവഗണന, ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍ തുടങ്ങിയ തലക്കെട്ടുകള്‍ മനസില്‍ കണ്ടിരുന്നു. നരേന്ദ്ര മോദി അതൊക്കെ പൊളിച്ചു. മാത്രമല്ല, കേരളത്തിന് സര്‍വവിധ പിന്തുണയും നല്‍കി. വികസന പദ്ധതികള്‍ അതിവേഗം തീര്‍ക്കണമെന്ന് നിര്‍ദേശിച്ചു. പുതിയ പദ്ധതി വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. പിന്നെ കുറേയേറെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി ഉന്നയിച്ചു. ഒക്കെ അതത് മന്ത്രാലയങ്ങള്‍ പരിശോധിച്ച് ഉചിത നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ആവര്‍ത്തിച്ചു. കേന്ദ്ര പദ്ധതികളിലും കേരളവുമായുള്ള സംയുക്ത പദ്ധതികള്‍ക്കും ആവശ്യത്തിന് പണം നല്‍കാമെന്നും പ്രധാനമന്ത്രി ഉറപ്പാക്കി.അതായത്,

  1. ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ ‘അവഗണനസാക്ഷി’യാകാന്‍ പറ്റിയില്ല.
  2. സഹകരണം എല്ലാറ്റിലും ഇങ്ങനെ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.
  3. നടപ്പിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാകാത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി
  4. പഴയ പദ്ധതികള്‍ നേരേ ചൊവ്വേ പൂര്‍ത്തിയാക്കിയ ശേഷമേ പുതിയതിന് അനുമതിയും പിന്തുണയും കിട്ടൂ
  5. വിവിധ വകുപ്പുകളില്‍നിന്നുള്ള പിന്തുണയും സഹായവും അതത് മന്ത്രാലയങ്ങള്‍ പരിശോധിച്ച് ഉചിത നടപടിയെടുക്കും….

അങ്ങനെ ഒന്ന് വ്യക്തമായി. കേന്ദ്ര സര്‍ക്കാരിന്, നരേന്ദ്ര മോദിക്കും പാര്‍ട്ടിക്കും കേരളത്തോട് അസൂയയോ കുശുമ്പോ വിരോധമോ പകയോ ഒക്കെയാണെന്ന് പറഞ്ഞത് വെറുതേയാണെന്ന് പിണറായി വിജയന്‍തന്നെ സമ്മതിച്ചു, വിശദീകരിച്ചു. ഫെഡറലിസം തകര്‍ന്നിട്ടില്ല. ഭരണഘടന തകര്‍ത്തിട്ടില്ല.
കേന്ദ്ര- സംസ്ഥാന ബന്ധം പൊളിച്ചുകളഞ്ഞിട്ടില്ല. ഫാസിസം വന്ന് രാജ്യം തകരാറിലായിട്ടില്ല.
എല്ലാം ഭദ്രം…പക്ഷേ, ഇതൊക്കെക്കഴിഞ്ഞ്, കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതി, പാര്‍ട്ടി ഇടപാടാക്കുമ്പോഴാണ് പ്രശ്‌നം, അതുചെയ്യാതിരുന്നാല്‍ എന്താ പ്രശ്‌നം… ഒരു പ്രശ്‌നോമില്ല..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

3 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

4 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

5 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

5 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

8 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

9 hours ago