India

ദില്ലി മദ്യനയ അഴിമതി കേസ് ; കെസിആറിന്റെ മകളുടെ ചാർട്ടേഡ് അക്കൗണ്ട് അറസ്റ്റിൽ

ദില്ലി : മദ്യ ലൈസൻസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ചാർട്ടേഡ് ആക്കൗണ്ടന്റ് ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ മകൾ കെ.കവിതയുടെ മുൻ ഓഡിറ്റർ കൂടിയാണ് ബുച്ചി ബാബു.ഇദ്ദേഹത്തെ ഇന്നു കോടതിയിൽ ഹാജരാക്കും. ഈ കേസിൽ കവിതയും പ്രതിയാണ്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിൽ ദില്ലി സർക്കാർ കൊണ്ടു വന്ന മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ദില്ലി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്. ഗവർണർ വി.കെ. സക്സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവ് നൽകിയത്.അതിന് പിന്നാലെ മദ്യനയം പിൻവലിച്ചു. ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഏറ്റെടുക്കാൻ കാരണം.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago