Spirituality

വീട്ടിൽ ശംഖ് ഉണ്ടോ ;ഐശ്വര്യവും സമ്പത്തും താനേ വരും,അറിയേണ്ടതെല്ലാം

ഹിന്ദു വിശ്വാസ പ്രകാരം ഓംകാരം പ്രവഹിക്കുന്ന ഒരു വാദ്യമാണ് ശംഖ്. മഹാവിഷ്ണുവിൻ്റെ മുദ്രയായ ശംഖ് ക്ഷേത്രത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. ശംഖനാദം നെഗറ്റീവ് ഊര്‍ജത്തെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.വേദശാസ്ത്രപ്രകാരം ശംഖ് രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് നാദത്തിനായി ഉപയോഗിക്കുന്ന ശംഖുകളും മറ്റൊന്ന് ആരാധനയ്ക്കായി ഉപയോഗിക്കുന്ന ശംഖുകളും. ഏതൊരു വ്യക്തിയാണോ നിത്യവും ശംഖ് ഊതുന്നത് അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയും. ദിവസവും വീട്ടിൽ ശംഖ് രണ്ട് തവണയെങ്കിലും (രാവിലെയും വൈകുന്നേരവും) ഊതിയാൽ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.

വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും നേടിത്തരും. കുടുംബത്തിലെ നെഗറ്റീവ് ഊര്‍ജത്തെ ശംഖിൽ നിന്ന് പ്രഹവിക്കുന്ന നാദം നശിപ്പിക്കും. എന്നാൽ ഒരു ശംഖ് മാത്രം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. രണ്ട് ദിക്കുകളിലായി രണ്ട് ശംഖകളുണ് വീട്ടിൽ കരുതേണ്ടത്. ഊതാനായി ഒന്നും പൂജാവിധികള്‍ക്കായി മറ്റൊന്നും എന്നതാണ് ഇതിനു പിന്നിലുള്ള തത്വം. ഊതാൻ ഉപയോഗിക്കുന്ന ശംഖ് മഞ്ഞത്തുണിയിൽ സൂക്ഷിക്കണം. പൂജാവിധികള്‍ക്ക് ഉപയോഗിക്കുന്ന ശംഖ് ഗംഗാജലം കൊണ്ട് വ്യത്തിയാക്കി വെള്ളത്തുണിയിൽ സൂക്ഷിക്കണം എന്നാണ് നിയമം. പൂജയ്ക്ക് ഉപയോഗിക്കുന്നവ ഉയര്‍ന്ന പ്രതലത്തിൽ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

18 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

37 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

60 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

1 hour ago