ലണ്ടന്‍ : സര്‍ക്കാരുണ്ടാക്കാന്‍ ചാള്‍സ് രാജാവ് ക്ഷണിച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെയ്ര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യപ്രസംഗമായിരുന്നു ഇത്. തന്റെ ആദ്യ അഭിസംബോധനയില്‍ ഋഷി സുനക്കിന്റെ നേട്ടങ്ങളെ കെയ്ര്‍ സ്റ്റാര്‍മര്‍ പരാമര്‍ശിച്ചു. അദ്യ ബ്രിട്ടീഷ് ഏഷ്യന്‍ പ്രധാനമന്ത്രിയാവാന്‍ സുനക്കിന് വേണ്ടിവന്ന പ്രയത്‌നത്തെ ആരും വില കുറച്ചു കാണില്ലെന്ന് പറഞ്ഞ അദ്ദേഹം സുനക്കിന്റെ കഠിനാധ്വാനത്തേയും അര്‍പ്പണമനോഭാവത്തേയും സ്റ്റാര്‍മര്‍ പ്രകീര്‍ത്തിച്ചു.
“പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി, ഇന്നുതന്നെ ആരംഭിക്കണം. മാറ്റത്തിനും സാമൂഹിക സേവനത്തിനുവേണ്ടിയുള്ള രാഷ്ട്രീയത്തിനും രാജ്യം വോട്ടുചെയ്തു. ജനങ്ങളുടെ ത്യാഗവും രാഷ്ട്രീയക്കാരില്‍നിന്ന് ലഭിക്കുന്ന സേവനവും തമ്മില്‍ അകലംകൂടുമ്പോള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ മടുപ്പുണ്ടാകുന്നു. പ്രതീക്ഷയും പ്രത്യാശയും നല്ലൊരു ഭാവിയെക്കുറിച്ചുള്ള വിശ്വാസവും നഷ്ടപ്പെടുന്നു. വിശ്വാസക്കുറവ് വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ. ഓരോ വ്യക്തിയേയും തന്റെ സര്‍ക്കാര്‍ ആദരവോടെ പരിഗണിക്കും.
ലേബര്‍പാര്‍ട്ടിക്ക് വോട്ടുചെയ്താലും ഇല്ലെങ്കിലും സര്‍ക്കാര്‍ നിങ്ങളെ സേവിക്കാനുണ്ടാകും. ആദ്യം രാഷ്ട്രം, പാര്‍ട്ടി രണ്ടാമത്. നമ്മുടെ രാജ്യത്തിന് വലിയ പുനഃസജ്ജീകരണം ആവശ്യമാണ്. നമ്മള്‍ എന്തായിരുന്നുവോ അത് വീണ്ടെടുക്കേണ്ടതുണ്ട്. സ്വിച്ചിടുന്നപോലെ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. സമയമെടുക്കും. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. രാഷ്ട്രനവീകരണ ദൗത്യത്തില്‍ സര്‍ക്കാര്‍ സേവനത്തില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. ജോലി അടിയന്തരമായി ആരംഭിക്കണം, ഇന്നുതന്നെ”- സ്റ്റാര്‍മര്‍ പറഞ്ഞു.
14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജി സമർപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…