അരവിന്ദ് കെജ്‌രിവാൾ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന ആം ആദ്മി പാർട്ടി നേതാക്കളുടെ പ്രചാരണം തള്ളി തിഹാർ ജയിൽ അധികൃതർ. കെജ്‌രിവാളിന് ജയിലിൽ നിന്ന് 2 കിലോ മാത്രമാണ് കുറഞ്ഞത് എന്ന് ജയിൽ അധികൃതർ പറഞ്ഞു. കെജ്‌രിവാളിന്റെ ഭാരം 70 കിലോ ഗ്രാമിൽ നിന്ന് 61 കിലോഗ്രാമിലേക്ക് കുറഞ്ഞുവെന്നായിരുന്നു ആം ആദ്മിയുടെ പ്രചാരണം.
ദില്ലി മുഖ്യമന്ത്രി കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നുണ്ടെന്നും ആഴ്ചയിൽ മൂന്ന് ദിവസവും വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നതെന്നും ജയിൽ അധികൃർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജയിൽ ഭരണകൂടത്തെ തളർത്താനുള്ള ഉദ്ദേശ്യത്തോടെയാണെന്നും. ഗൂഢലക്ഷ്യങ്ങളോടെയുള്ള ഇത്തരം പ്രചാരണങ്ങൾ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
“കെജ്‌രിവാളിന്റെ പഞ്ചസാരയുടെ അളവും ഭാരവും പതിവായി നിരീക്ഷിച്ചുവരികയും എല്ലാ രോഗങ്ങൾക്കും മതിയായ ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. ദിവസവും മൂന്നുനേരം വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.” – ഒരു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന് ഭക്ഷണം നൽകാതെ ജയിൽ അധികൃതർ ദ്രോഹിക്കുന്നുവെന്നും അദ്ദേഹത്തെ കോമയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നമെന്ന ദുഷ്പ്രചാരണമായിരുന്നു ആം ആദ്മി നടത്തുന്നത്
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…