തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ ചോദ്യങ്ങൾ വെട്ടിമാറ്റിയെന്നും പ്രതിപക്ഷ നേതാവിനെ സഭയിൽ അപമാനിച്ചെന്നും ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. തുടർന്ന് സഭയിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മലപ്പുറം വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന് നേരത്തെ സ്‌പീക്കർ അനുമതി നൽകിയിരുന്നു.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളിൽ നക്ഷത്രചിഹ്നം സ്‌പീക്കർ ഒഴിവാക്കിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്‌തു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വോക് ഔട്ട് നടത്തിയിരുന്നു. അതിനുശേഷം തിരികെയെത്തിയ പ്രതിപക്ഷം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവിനെതിരെ അദ്ദേഹം സഭയിൽ ഇല്ലാതിരുന്ന സമയത്ത് വ്യക്തിപരമായി അപമാനിച്ചു എന്നാരോപിച്ച് പ്രതിഷേധിച്ചു. നിലാവാരമില്ലാത്തവനെന്ന് ഭരണപക്ഷം പ്രതിപക്ഷ നേതാവിനെയും അഴിമതിക്കാരാണെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെയും വിളിക്കുന്ന നിലയിലേക്ക് സഭ പോയി. തുടർന്നാണ് സ്‌പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ തള്ളിക്കയറാൻ ശ്രമിച്ചതും സംഘർഷാവസ്ഥയിലേക്ക് പോയതും. പതിവ് പോലെ സഭാ ടി വി സംപ്രേക്ഷണം നിർത്തി. തുടർന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചിട്ടും സഭ ബഹളം കാരണം പിരിയേണ്ടിവന്നത് ഒരപൂർവ്വതയായി.
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…