Kerala

അതും ഊരാളുങ്കലിന് ! വയനാട് പുനരധിവാസ പദ്ധതിയുടെ നിർമ്മാണ ചുമതല ഊരാളുങ്കൽ സഹകരണ സംഘത്തിന്; മേൽനോട്ടം കിഫ്കോണിന്; അന്തിമ രൂപം നൽകി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയ്ക്ക് അന്തിമ രൂപം നൽകി മന്ത്രിസഭ. പുനരധിവാസ പദ്ധതിയുടെ നിർമ്മാണ ചുമതല ഊരാളുങ്കൽ സഹകരണ സംഘത്തിനായിരിക്കും. നിർമ്മാണ മേൽനോട്ടം കിഫ്കോണിന്. 750 കോടിരൂപയുടെ പദ്ധതിയാണ്. രണ്ട് ടൗൺഷിപ്പുകൾ ഉൾപ്പെടുന്നതാണ് പുനരധിവാസ പദ്ധതി. കൽപ്പറ്റയിലും നെടുമ്പാലയിലുമാണ് ടൗൺഷിപ്പുകൾ. 1000 സ്ക്വയർ ഫീറ്റുള്ള വീടുകളായിരിക്കും നിർമ്മിക്കുക.

കഴിഞ്ഞ ജൂലൈ 30 നാണ് രാജ്യത്തെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്നത്. ദുരന്തം നടന്ന് 5 മാസത്തിന് ശേഷമാണ് ഒരു സമഗ്ര പുനരധിവാസ പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്. നേരത്തെ സ്പോൺസർ മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.നിരവധി സംസ്ഥാന സർക്കാരുകളും സംഘടനകളും വ്യക്തികളും ദുരന്തത്തിന് ഇരയായവർക്ക് വീടുകൾ വച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു. അവരുമായി മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു.

നേരത്തെ വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. വയനാട് പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ലെന്നും സാധ്യമായത് എല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പി ഡി എൻ എ റിപ്പോർട്ട് സമർപ്പിച്ചത് നവംബർ 13 ന് മാത്രമായിരുന്നു. സമഗ്രമായ പുനരധിവാസ പദ്ധതി സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത് ഇന്ന് മാത്രമാണ്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

9 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

13 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

13 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago