Kerala

ചുമതലയേൽക്കാൻ കേരളത്തിലേക്ക് തിരിക്കും മുമ്പ് ഗോവ ഗവർണറെ സന്ദർശിച്ച് നിയുക്ത കേരളാ ഗവർണർ; ഗോവയുടെ വികസനത്തിന് പി എസ് ശ്രീധരന്പിള്ളയുടെ സംഭവന നിസ്തുലമെന്ന് രാജേന്ദ്ര ആർലേക്കർ

സാംസ്‌കാരികവും ഭൗതികവുമായ ജീവിതത്തിൽ കേരളം ഗോവയുമായി സമാനത പുലർത്തുന്നുവെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്നും നിയുക്ത കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ചുമതലയേൽക്കാൻ കേരളത്തിലേക്ക് പുറപ്പെടുംമുമ്പ് അദ്ദേഹം ഗോവ രാജ്ഭവൻ സന്ദർശിച്ച് ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി ചർച്ച നടത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള പട്ട്, മാല, കളഭം, കദളിപ്പഴം, ഭഗവാന്റെ ചിത്രം എന്നിവ നൽകിയാണ് രാജേന്ദ്ര ആർലേക്കറിനെ ശ്രീധരൻ പിള്ള സ്വീകരിച്ചത്. കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഗോവയുടെ സമഗ്ര വികസനത്തിന് ഗവർണർ പി എസ് ശ്രീധരൻപിള്ള നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചു.

ഇന്ന് വൈകുന്നേരത്തോടെ നിയുക്ത കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ കേരളത്തിലെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ അദ്ദേഹത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. നാളെയാണ് രാജേന്ദ്ര ആർലേക്കർ ചുമതലയേൽക്കുക. രാവിലെ 10.30 ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടക്കും. മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നില്ല. ജനുവരി മൂന്നാം വാരം നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. നയപ്രഖ്യാപനം അടക്കമുള്ള കാര്യങ്ങളിൽ പുതിയ ഗവർണർ എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്.

B4 Admin

Recent Posts

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

11 minutes ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

40 minutes ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

45 minutes ago

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

7 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

7 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

8 hours ago