Categories: Kerala

പ്രളയ ദുരിതത്തിന് ഇടയില്‍ കോമഡി ഷോയുമായി കോണ്‍ഗ്രസ് നേതാവ്; പരിഹസിച്ച് സമൂഹമാധ്യമങ്ങളും

കോഴിക്കോട്- വടകര മുട്ടറ്റം പോലും വെള്ളമില്ലാത്തിടത്ത് കോൺഗ്രസ് നേതാവിന് സന്ദർശനം നടത്താൻ വാഹനമായി ചെമ്പ് പാത്രവും സഹായികളായി മൂന്നു പേരും. മഴക്കെടുതി അനുഭവിക്കുന്നവർക്കായുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ചെമ്പ് പാത്രത്തിൽ കയറി തുഴഞ്ഞുപോയ കോൺഗ്രസ് നേതാവിന്‍റെ പ്രവൃത്തിയെ പരിഹസിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിന് സമീപം വെള്ളൊറ കഞ്ഞിപുരയിൽ നടക്കുന്ന ക്യാന്പിലേക്കാണ് കോമ‍ഡിഷോയുമായി കോണ്‍ഗ്രസ് നേതാവ് എത്തിയത്.

കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കോട്ടയിൽ രാധാകൃഷ്ണനാണ് ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവച്ചതിലൂടെ പൊതുജനമധ്യത്തില്‍ നാണം കെട്ടത്.ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിന് സമീപം വെള്ളോറ കഞ്ഞിപുരയിൽ നടക്കുന്ന ദുരിതാശ്വാസ ക്യാന്പിലേക്കുള്ള സന്ദർശനം ഒരു അനുഭവമായി എന്ന തലക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.കേട്ടാലറയ്ക്കുന്ന തെറികളാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ളത്. ഇതെല്ലാം എന്ത് പ്രഹസനമാണ് എന്നാണ് വിമർശകർ ചോദിക്കുന്നത്. ലേശമെങ്കിലും ഉളുപ്പു വേണമെന്നും പോസ്റ്റിന് താഴെ കമന്‍റുകൾ വരുന്നുണ്ട്.

മുട്ടറ്റം പോലും വെളളമില്ലാത്ത സ്ഥലത്ത് നേതാവിന്‍റെ അഭ്യാസ പ്രകടനം കണ്ട് പ്രദേശത്തെ കോണ്‍ഗ്രസ് അണികളും അന്പരപ്പിലാണ്. ഇയാള്‍ക്കെന്താ തലയ്ക്ക് അസുഖമാണോയെന്ന വിധത്തിലും കമന്‍റുകള്‍ ഉണ്ട്.കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ‘ജീവൻ പണയം വെച്ചുള്ള സാഹസം.എന്നാൽ കാലിലെ പരിക്ക് കാരണം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാൽ ആണ് ഇങ്ങനെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിത്താൻ എത്തിയത് എന്നാണ് രാധാകൃഷ്ണനോട് ബന്ധപ്പെട്ടവർ ഇതിന് നൽകുന്ന വിശദീകരണം.മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ ഇടയിലേക്ക് തന്നെ വേണോ ഇത്തരം പരിഹാസ പ്രകടനങ്ങളെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവിന്‍റെ ഈ കോമഡിഷോ നേതൃത്വത്തിന് തന്നെ തലവേദനയായിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിടെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതും ഫോട്ടോ ഫേസ്ബുക്കില്‍ പങ്ക് വെക്കുന്നതും പതിവ് സംഭവമായി മാറിയിട്ടുണ്ട്.

admin

Recent Posts

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

9 mins ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

38 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

45 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

53 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

1 hour ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago