Categories: Kerala

കേരളത്തിൽ 5711 പേർക്കു കൂടി കോവിഡ്; 4,471 പേ​ർ​ക്ക് രോ​ഗ​മു​ക്തി; 30 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സംസ്ഥാനത്തിനകത്തെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4,471 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 61,604 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 6,41,285 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.തിരുവനന്തപുരം പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുള്‍ ഷുകൂര്‍ ഖാന്‍ (79), പുനലാല്‍ സ്വദേശി യേശുദാനം (56), പത്തനംതിട്ട സ്വദേശിനി സരോജിനി അമ്മ (64), ആലപ്പുഴ മാളികമുക്ക് സ്വദേശി റെയ്‌നോള്‍ഡ് (61), പൂച്ചക്കല്‍ സ്വദേശിനി സുബൈദ (68), നൂറനാട് സ്വദേശിനി കുഞ്ഞിക്കുട്ടി (93), കോട്ടയം ഉഴവൂര്‍ സ്വദേശി വി.ജെ. തോമസ് (67), കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമ കുറുപ്പ് (84), എറണാകുളം ചെന്നൂര്‍ സ്വദേശി ടി.ഡി. ആന്റണി (75), കുന്നത്തുനാട് സ്വദേശിനി റൂബിയ (68), എളകുന്നപുഴ സ്വദേശി നദീസന്‍ (76), തൃശൂര്‍ വെളുതൂര്‍ സ്വദേശി ടി.പി. ഔസേപ്പ് (81), പുന്നയൂര്‍കുളം സ്വദേശി വാസു (53), കാട്ടൂര്‍ സ്വദേശിനി ഭവാനി (86), തളിക്കുളം സ്വദേശിനി മൈമൂന (67), പാലക്കാട് തച്ചംപാറ സ്വദേശി മുഹമ്മദ് (72), പട്ടാമ്പി സ്വദേശി രാജ മോഹന്‍ (67), എലവംപാടം സ്വദേശി ബാബു (42), ശ്രീകൃഷ്ണപുരം സ്വദേശി മുഹമ്മദ് ഹാജി (82), മലപ്പുറം നെല്ലികുന്ന് സ്വദേശിനി അയിഷ (73), വഴിക്കടവ് സ്വദേശിനി ഹാജിറ (58), അരീക്കോട് സ്വദേശി മമ്മദ് (87), കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശിനി അയിഷാബി (75), വടകര സ്വദേശിനി കുഞ്ഞൈഷ (76), ചെറുവാറ്റ സ്വദേശി കുഞ്ഞുമൊയ്തീന്‍ കുട്ടി (68), പെരുമണ്ണ സ്വദേശിനി കുട്ടിയാത്ത (69), അടകര സ്വദേശി മായിന്‍കുട്ടി (72), ചാലിയം സ്വദേശി നൗഷാദ് (37), വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൊയ്ദു (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,87,099 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,73,398 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 13,701 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1393 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53,858 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.60 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 73,47,376 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കൊക്കയാര്‍ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

admin

Recent Posts

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

59 mins ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

2 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

3 hours ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

3 hours ago