Covid 19

സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കോവിഡ്; ഒരു മരണം; 2037 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 108; രോഗമുക്തി നേടിയവര്‍ 2037. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകള്‍ പരിശോധിച്ചു.

എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വയനാട് 37, പാലക്കാട് 34, കാസർഗോഡ് 21 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 9530 കോവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 4 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,793 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1028 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2037 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 231, കൊല്ലം 179, പത്തനംതിട്ട 112, ആലപ്പുഴ 107, കോട്ടയം 223, ഇടുക്കി 119, എറണാകുളം 344, തൃശൂര്‍ 153, പാലക്കാട് 132, മലപ്പുറം 57, കോഴിക്കോട് 221, വയനാട് 82, കണ്ണൂര്‍ 59, കാസര്‍ഗോഡ് 18 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 9530 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,43,070 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anandhu Ajitha

Recent Posts

മോദിയെ വീണ്ടും സ്തുതിച്ച് ശശി തരൂർ

ഭാരതത്തിൽ മാവോയിസ്റ്റ് ഭീകരവാദികളുടെ അന്ത്യം കുറിക്കുവാൻ മോഡി സർക്കാർ സമഗ്ര നടപടികളാണ് സ്വീകരിക്കുന്നത് . ഉരുക്കുമുഷ്ടിയുപയോഗിച്ചു ഭീകരവാദികളെ അമർച്ച ചെയ്യുന്നതിനൊപ്പം…

40 minutes ago

ബഹിരാകാശത്തേക്ക് കുതിച്ച് പാൻഡോറ! ഞെട്ടിച്ച് നാസ

പ്രപഞ്ചത്തിന്റെ അനന്തതയിൽ ഭൂമിയെപ്പോലെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റു ഗ്രഹങ്ങളുണ്ടോ എന്ന മനുഷ്യന്റെ കാലങ്ങളായുള്ള അന്വേഷണത്തിന് പുതിയ വേഗത പകർന്ന്…

1 hour ago

പൊലിഞ്ഞത് 9,000-ത്തിലധികം മനുഷ്യജീവനുകൾ !ടൈറ്റാനിക്കിനെക്കാൾ വലിയ കപ്പൽ ദുരന്തം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിൽ ഒന്നാണ് വിൽഹെം ഗസ്റ്റ് ലോഫ് എന്ന ജർമ്മൻ കപ്പലിന്റെ തകർച്ച. ലോകം…

1 hour ago

അമേരിക്കയുടെ അഹങ്കാരം തീർത്ത് റഷ്യ ! വീണ്ടും F 16 വിമാനത്തെ പുല്ല് പോലെ തകർത്തു

പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് സമ്മാനിച്ച അത്യാധുനിക എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന റഷ്യയുടെ അവകാശവാദം ആഗോളതലത്തിൽ വലിയ ചർച്ചയാവുകയാണ്. യുക്രെയ്നിന്റെ വ്യോമ…

2 hours ago

ടോയ്‌ലറ്റ് മൂലം തകർന്ന അന്തർവാഹിനി !! ജർമ്മനിയെ നാണം കെടുത്തിയ U -1206

രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്താളുകളിൽ ഒട്ടേറെ വീരഗാഥകളും സങ്കീർണ്ണമായ യുദ്ധതന്ത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യയിലെ അമിതമായ ആത്മവിശ്വാസവും ചെറിയൊരു അശ്രദ്ധയും…

2 hours ago

നിങ്ങളുടെ വളർച്ച തടസപ്പെടുത്തുന്ന അദൃശ്യ ചങ്ങലകൾ ഏതൊക്കെ ? പരിഹാരം യജുർവേദത്തിൽ | | SHUBHADINAM

നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…

3 hours ago